ഇല്ലിക്കലിൽ നീർനായ ആക്രമണത്തിൽ മധ്യവയസ്കന് പരുക്ക്. ഒരു മാസത്തിനിടെ കിടിയേറ്റത് മൂന്നു പേർക്ക്, കടിയേറ്റ വീട്ടമ്മ ചികിത്സ കഴിഞ്ഞു വീട്ടിൽ എത്തിയതിനു പിന്നാലെ കുഴഞ്ഞു വീണു മരിച്ചിരുന്നു
 

 
neernaya

കോട്ടയം: തിരുവാർപ്പ്  ഇല്ലിക്കൽ പാലത്തിന് സമീപം കഴുന്നാ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സതേടി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഈ മാസം തന്നെ മൂന്നോളം പേർക്ക് കഴുന്നാ കടിയേറ്റു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കഴുന്നാകടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കുത്തിവെയ്പ് എടുത്തശേഷം മരണം സംഭവിച്ചത്.

ഇല്ലിക്കൽ – കുമ്മനം -താഴത്തങ്ങാടി മേഖലകളിലുള്ളവരാണ് തെരുവ് നായ ശല്യത്തിനൊപ്പം കഴുന്നാ ആക്രമണ ഭീതിയിൽ കൂടി കഴിയുന്നത്.

Tags

Share this story

From Around the Web