ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഭയമാണെന്ന് മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേല്‍

ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഭയമാണെന്ന് ഒഡീഷയിലെ ബാലസേറില്‍ ആക്രമണത്തിനിരയായ മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേല്‍. ഒരു വൈദികനെ കണ്ടാല്‍ ‘മതപരിവര്‍ത്തനം’ എന്നാണ് എല്ലാരും ചിന്തിക്കുന്നത്. കേരളം പോലെയല്ല, ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നും ഫാ. ലിജോ നിരപ്പേല്‍ പറഞ്ഞു.
ബജ്രംഗദളിന്റെ ആക്രമണത്തില്‍ ഭയപ്പാടോടെ കഴിയുകയാണ് ഫാ. ലിജോ നിരപ്പേല്‍. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാല്‍ ബജ്രംഗദളില്‍ നിന്നും ആക്രമണം ഉണ്ടാകും. കേരളം പോലെയല്ലല്ലോ. ഇവിടെ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്ന് ഫാ. ലിജോ നിരപ്പേല്‍.
ഒരു വൈദികനെ കണ്ടാല്‍ ‘മതപരിവര്‍ത്തനം’ എന്നാണ് ഇവിടെ എല്ലാരും ചിന്തിക്കുന്നത്. അധികാരികളും ഭൂരിപക്ഷ സമൂഹവും ബിജെപി അനുകൂലികളാണ്. ഒഡീഷയിലെ പ്രാദേശിക ചാനലുകളിലും സമൂഹമാധ്യമങ്ങളിലും മതപരിവര്‍ത്തനം എന്ന പേരില്‍ ബജ്രംഗദളിന് അനുകൂലമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഒഡിഷ സര്‍ക്കാര്‍ കേസെടുക്കുമോയെന്ന ഭയവും വൈദികനുണ്ട്.
മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും പരാതി നല്‍കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയായിരുന്നു ഫാ. ലിജോ പങ്കുവച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വേട്ടയുടെ ക്രൂരത തെളിയിക്കുന്നതാണ് ആക്രമണത്തിനിരകളായ വൈദികരുടെ വാക്കുകള്‍.