ക്രിസ്തുവിൽ ആഴപ്പെട്ട ജീവിതം എന്തും ചെയ്യാൻ പ്രാപ്തമാക്കും; സന്യസ്തരെ ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ

 
leo kurabana

ക്രിസ്തുവിൽ ആഴപ്പെട്ട ജീവിതം എന്തും ചെയ്യാൻ പ്രാപ്തമാക്കുമെന്ന് സന്യസ്തരെ ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട സന്യസ്തരുമായുള്ള ഒരു സദസ്സിൽ വച്ചാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

സിസ്റ്റേഴ്‌സ് ഓഫ് ദി ഓർഡർ ഓഫ് സെന്റ് ബേസിൽ ദി ഗ്രേറ്റ്, ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ ചാരിറ്റി, അഗസ്തീനിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി അമ്പാരോ, ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട്‌സ് എന്നീ വിഭാഗങ്ങളിലെ സന്യസ്തർ രാവിലെ വത്തിക്കാൻ സന്ദർശിച്ചു. അവരുടെ ജനറൽ ചാപ്റ്ററിനും പ്രത്യാശയുടെ ജൂബിലിക്കും വേണ്ടിയാണ് അവർ വത്തിക്കാൻ സന്ദർശിച്ചത്.

വൈവിധ്യമാർന്ന വ്യക്തിപ്രഭാവത്തെ പ്രശംസിക്കുകയും അതിന്റെ അടിത്തറയ്ക്ക് പ്രചോദനമായ ആത്മീയ ജീവിതത്തിന്റെ മഹത്തായ മാതൃകകളെ – വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ ബേസിൽ, വിശുദ്ധ ഫ്രാൻസിസ് എന്നിവരെ – അനുസ്മരിച്ചു. പരിശുദ്ധ പിതാവ് സമർപ്പിതർ ഏറ്റവും ദുർബലരായവർക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് പാപ്പ നന്ദി പറഞ്ഞു.

വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ പാപ്പ അനുസ്മരിച്ചു: “നിങ്ങൾക്ക് ദൈവമാണ് എല്ലാം: നിങ്ങൾക്ക് വിശക്കുന്നുവെങ്കിൽ, ദൈവം നിങ്ങളുടെ അപ്പമാണ്; നിങ്ങൾക്ക് ദാഹിക്കുന്നുവെങ്കിൽ, ദൈവം നിങ്ങളുടെ വെള്ളമാണ്; നിങ്ങൾ ഇരുട്ടിലാണെങ്കിൽ, ദൈവം നിങ്ങളുടെ വെളിച്ചമാണ്, കാരണം അവൻ അക്ഷയനായി തുടരുന്നു; നിങ്ങൾ നഗ്നരാണെങ്കിൽ, ദൈവം നിങ്ങളുടെ അമർത്യതയുടെ വസ്ത്രമാണ്.”

ഉപസംഹാരമായി, വിശുദ്ധ പൗലോസ് എഫേസോസിലെ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാപ്പ പറഞ്ഞു: “വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും, നിങ്ങൾ സ്‌നേഹത്തിൽ വേരുപാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂർണതയാൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ.” (എഫേ. 3 :17 -19)

Tags

Share this story

From Around the Web