ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്! കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്; യുവാവിന് നഷ്ടമായത് 15000 രൂപ
Oct 2, 2025, 13:09 IST

തൃശൂർ: കാട്ടൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ്. കാട്ടൂർ പൊഞ്ഞനം സ്വദേശിയും ലോട്ടറി കട നടത്തുന്ന നെല്ലിപറമ്പിൽ തേജസാണ് തട്ടിപ്പിന് ഇരയായത്. 15000 രൂപയാണ് തേജസിന് നഷ്ടമായത്.
ടിക്കറ്റ് മാറാൻ ഏജൻസിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. കഴിഞ്ഞ മാസം 27ന് ബൈക്കിലെത്തിയ യുവാവാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.