ബൈക്ക് യാത്രികനുമായി തര്‍ക്കം; നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ

 
ksrtc

ആലപ്പുഴ: നടുറോഡിൽ ബസ് നിർത്തിയിട്ട് കെഎസ്ആർടിസി ജീവനക്കാർ. ആലപ്പുഴ അരൂരിൽ ഇന്നലെ രാവിലെയാണ് സംഭവം. ബൈക്ക് യാത്രക്കാരനുമായുള്ള തർക്കത്തിടെ യാത്രക്കാർ ഉള്ള ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും പോവുകയായിരുന്നു.

ബൈക്ക് യാത്രക്കാരന്‍റെ ദേഹത്തേക്ക് ബസ് ചെളിവെള്ളം തെറിപ്പിച്ചു എന്നും ബസ് മുട്ടിയെന്നും ആരോപിച്ചായിരുന്നു സംഘർഷം. ബൈക്ക് യാത്രക്കാരൻ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ബസ് നിര്‍ത്തിയിട്ടത്.

ഗതാഗത തിരക്കുള്ള റോഡില്‍ നിര്‍ത്തിയ ശേഷം കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു .ഡ്രൈവറും കണ്ടക്ടറും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Tags

Share this story

From Around the Web