ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 37 കാരി മരിച്ചു, ഭർത്താവ് മുഹമ്മദ് അക്യൂപങ്ചറിസ്റ്റ്

 
death

തൃശൂർ: എടക്കഴിയൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ചികിത്സ കിട്ടാതെ മുപ്പത്തിയേഴുകാരി മരിച്ചു. എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ് മരിച്ചത്. ജനുവരി ആറിന് നടന്ന പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിമിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.

ആശുപത്രി സൗകര്യം തേടാതെ വീട്ടിൽ വെച്ചായിരുന്നു മുഹ്സിനയുടെ പ്രസവം നടന്നത്. പ്രസവിച്ച് മൂന്നാം ദിവസം നവജാതശിശുവും മരണപ്പെട്ടിരുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് ആവശ്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. ശാസ്ത്രീയ ചികിത്സയ്ക്ക് പകരം അക്യുപങ്ചർ രീതികൾ പിന്തുടർന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മുഹ്സിനയുടെയും ഇബ്രാഹിമിന്റെയും രണ്ട് കുട്ടികൾ മുൻപും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള മകൾ മരിച്ചതും കൃത്യമായ ചികിത്സ ലഭിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി അന്ന് പൊതുപ്രവർത്തകർ പരാതി നൽകിയിരുന്നു. എന്നാൽ അന്ന് കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപവും ഇപ്പോൾ ശക്തമാണ്.

Tags

Share this story

From Around the Web