കേരളം തിരഞ്ഞെടുപ്പ് ചൂടിൽ, പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി 13 നാൾ, 890 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു
Mar 27, 2026, 07:52 IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് ആവേശം വാനോളമുയർത്തി മുന്നണികൾ. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരരംഗത്തുള്ളവരുടെ അന്തിമ ചിത്രം വ്യക്തമായി. ഇത്തവണ ആകെ 890 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 957 പേർ മത്സരിച്ച സ്ഥാനത്താണ് ഇത്തവണ 890 പേരായി ചുരുങ്ങിയത്. 13 പേർ ജനവിധി തേടുന്ന കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ പ്രമുഖ മുന്നണികളെല്ലാം മൂന്നാംഘട്ട പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു.
ഞായറാഴ്ചയോടെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്താകെ 3 0,471 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.