എറണാകുളത്ത് പോത്തിന്റെ ആക്രമണത്തിൽ 73കാരന് ദാരുണാന്ത്യം, സംഭവം ഇന്നലെ രാത്രിയോടെ
May 10, 2026, 11:30 IST
കളമശ്ശേരി: എറണാകുളം കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കളമശ്ശേരി കൈപ്പടമുകളിലായിരുന്നു സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.