പാലക്കാട് കൊടുമ്പിൽ ഒരുവീട്ടിൽ മാത്രം 72വോട്ട്; കൃത്യമായ രേഖകൾ ഇല്ലാതെ വോട്ട് ചേര്‍ത്തെന്ന് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് കൊടുമ്പിൽ ഒരു വീട്ടിൽ 72 വോട്ടുകൾ അനധികൃതമായി ചേർത്തതായി പരാതി.കൃത്യമായ രേഖകൾ ഇല്ലാതെയാണ് വോട്ടർ പട്ടികയിൽ ആളുകളെ ഉൾപ്പെടുത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.സങ്കേതിക പിഴവ് സംഭവിച്ചെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
പൊളിച്ച് കൊണ്ടിരിക്കുന്ന ഈ വീട്ടിൽ നേരത്തെ താമസിച്ചിരുന്നത് നാലുപേർ .ആ നാലുപേരെ കൂടതെ മറ്റ് 72 പേരെ കൂടെ 7/ 7 എന്ന ഈ വീട്ടു നമ്പറിൽ ചേർത്തി . ഈ വീട്ടുകാർ അറിഞ്ഞ് കൊണ്ടല്ല ഇത്രയാളുകളെ ഈ വിലാസത്തിൽ ചേർത്തത്. പഞ്ചായത്തിന് പുറത്തു ഉള്ളവർ അടക്കം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മതിയായ രേഖകൾ ഇല്ലാതെയാണ് വോട്ടർമാരെ ചേർത്തതെന്നും കോൺഗ്രസ് ആരോപിച്ചു.
വാർഡ് വിഭജനത്തിലും പ്രശ്നങ്ങൾ സംഭവിച്ചതായി പറയുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർക്ക് കോൺഗ്രസ് പരാതി നൽകി. ഇടതുപക്ഷമാണ് കൊടുമ്പ് പഞ്ചായത്ത് ഭരിക്കുന്നത്. സങ്കേതിക പ്രശ്നമാണ് സംഭവിച്ചതെന്നും , വെബ് സെയ്റ്റിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.