അപ്രത്യക്ഷമായത് 4000 മെട്രിക് ടണ്‍ കല്‍ക്കരി; മേഘാലയിലെ കനത്ത മഴയില്‍ ഒലിച്ചുപോയിക്കാണുമെന്ന് മന്ത്രി, കൽക്കരി കാണാതായതിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
Jul 29, 2025, 10:59 IST

മേഘാലയയില്‍ അനധികൃതമായി ഖനനം ചെയ്ത 4000 മെട്രിക് ടണ്‍ കല്‍ക്കരി കാണാതായ സംഭവത്തില്‍ വിചിത്ര വാദവുമായി മന്ത്രി കൈര്‍മന്‍ ഷൈല. മേഘാലയിലെ കനത്ത മഴയില്‍ കല്‍ക്കരിയെല്ലാം ഒഴുകിപ്പോയിരിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം.
അനധികൃതമായി ഖനനം ചെയ്ത കല്‍ക്കരി കാണാതയതില്‍ മേഘാലയ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മന്ത്രിയുടെ മറുപടി മേഘാലയയില്‍ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ റാണികോര്‍ ബ്ലോക്കിലെ രണ്ട് ഡിപ്പോകളില്‍ നിന്നാണ് കല്‍ക്കരി അപ്രത്യക്ഷമായത്.