സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി 4 കെനിയന്‍ വൈദികർ അഭിഷിക്തരായി
Aug 11, 2025, 10:45 IST

നെയ്റോബി: കേരളത്തില്‍ സ്ഥാപിതമായ സിഎംഐ സന്യാസ സമൂഹത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കെനിയയിൽ 4 വൈദികർ അഭിഷിക്തരായി.
സിഎംഐ തൃശൂർ ദേവമാത പ്രോവിൻസിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയണുവേണ്ടി ജോയൽ മതേക്ക, മാർട്ടിൻ കിസ്വിലി, സൈമൺ മുട്ടുവ, ഫിദേലിസ് ചേലേ എന്നീ നാലു ഡീക്കന്മാരാണു പൗരോഹിത്യം സ്വീകരിച്ചത്.
നെയ്റോബിയിലെ സ്യോകിമൗ സെൻ്റ് വെറോനിക്ക ഇടവക ദേവാലയത്തിൽ നടന്ന തിരുപ്പട്ട ശുശ്രൂഷകൾക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്തോലിക് വികാർ ബിഷപ്പ് ഡോ. റോഡ്രിഗോ മെജിയ എസ്ജെ മുഖ്യകാർമികത്വം വഹിച്ചു.