പലപ്പോഴായി ഉപയോഗിച്ചത് 3 ഫോണുകള്‍, മുറിയിലെ രക്തക്കറ; ജെയ്നമ്മ വധക്കേസില്‍ സെബാസ്റ്റ്യന്‍റെ വീട്ടില്‍ വീണ്ടും തെളിവെടുപ്പ്

 
sebastian

ജെയ്നമ്മ വധക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീട് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ അന്വേഷകസംഘം വീണ്ടും പരിശോധിച്ചു. രക്തക്കറ കണ്ടെത്തിയ മുറികള്‍ വിശദമായി പരിശോധിച്ചു. ഇയാളുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

സെബാസ്റ്റ്യന്‍ പലപ്പോഴായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അവയിലെ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. പിടിയിലാകുന്ന ഘട്ടത്തില്‍ ഉപയോഗിച്ച നമ്പറിലെ കോളുകള്‍ പരിശോധിച്ച് ചിലരെ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണാഭരണം പണയപ്പെടുത്തിയത് ഉള്‍പ്പെടെയുള്ളവ കണ്ടെത്താനായത്.

2024-ലാണ് ജൈനമ്മയെ ഏറ്റുമാനൂരില്‍ നിന്നും കാണാതാകുന്നത്. കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തില്‍ വച്ചാണ് സെബാസ്റ്റ്യന്‍ ഇവരുമായി പരിചയപ്പെടുന്നത്. 2024-ന് ശേഷം ജൈനമ്മയെ കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ പിടികൂടുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തക്കറകള്‍ ലഭിക്കുന്നത്.

Tags

Share this story

From Around the Web