27 പുതിയ സ്വിസ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയ്തു; 57 വർഷത്തിനിടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു മാർപാപ്പ

33

പൊന്തിഫിക്കൽ സ്വിസ് ഗാർഡിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ നാലിന് വത്തിക്കാനിൽ നടന്നു. ലെയോ പതിനാലാമൻ മാർപ്പാപ്പയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. 1968-ൽ വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പയ്ക്ക് ശേഷം 57 വർഷത്തിനിടെ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു മാർപാപ്പ നേതൃത്വം നൽകുന്നത് ഇതാദ്യമായാണ്.

1527 മെയ് ആറിന് ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പയെ സംരക്ഷിക്കാൻ 147 സ്വിസ് ഗാർഡുകൾ വീരമൃത്യു വരിച്ചത്. ഇത് അനുസ്മരിച്ചുകൊണ്ട്, മെയ് ആറിനാണ് സാധാരണയായി എല്ലാ വർഷവും സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാറുള്ളത്. ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തെത്തുടർന്ന് ഈ വർഷം ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

പൊതുജനങ്ങൾക്ക് വളരെ അപൂർവമായി മാത്രമേ ഈ ചടങ്ങിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. സാൻ ഡമാസോയിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ അങ്കണത്തിൽ, സ്വിസ് ഗാർഡിന്റെ ബാനറിന് മുന്നിൽ വെച്ചാണ് പുതിയതായി നിയമിതരായവർ സത്യപ്രതിജ്ഞ ചെയ്തത്. സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും, പാപ്പയെയും അദ്ദേഹത്തിന്റെ നിയമാനുസൃത പിൻഗാമികളെയും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഗാർഡുകൾ അവരുടെ ഐക്കണിക് ചുവപ്പ്, ഓറഞ്ച്, നീല നിറങ്ങളിലുള്ള ‘ഗ്രാൻഡ് ഗാല’ യൂണിഫോം ധരിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു പുതിയ യൂണിഫോം സ്വിസ്സ് ഗാർഡുകൾക്കായി പുറത്തിറക്കിയിരുന്നു. അത് അവർ ആഘോഷങ്ങളിലും പ്രധാന അത്താഴങ്ങളിലും, പ്രത്യേകിച്ച് വത്തിക്കാൻ സിറ്റിക്ക് പുറത്തും ധരിക്കും.

27 പുതിയ സ്വിസ് ഗാർഡുകളെ ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചു. അവരുടെ സമർപ്പണത്തിനും സേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും പാപ്പ നന്ദി പറഞ്ഞു.

Tags

Share this story

From Around the Web