ഈസ്റ്ററിനോട് അനുബന്ധിച്ച് ഹോങ്കോങ് രൂപതയില്‍ 2500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
ഹോങ്കോങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങിലെ ഏക കത്തോലിക്കാ രൂപതയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 2,500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും. രൂപതാ ബുള്ളറ്റിൻ 'കുങ് കാവോ പോ'യിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിന് സമാനമായ കണക്കുകളാണ് ഈ വര്‍ഷവും ഉള്ളതെന്നും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു.
1,600 മുതിർന്നവരും 900 ശിശുക്കളും ജ്ഞാനസ്നാനം സ്വീകരിക്കും. ക്രിസ്തീയ സാക്ഷ്യത്താൽ പ്രചോദിതരായ ധാരാളം പേര്‍ ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ കണക്കുകളെ വിലയിരുത്തുന്നത്.
ഇടവകകളിലെ നോമ്പുകാല സൂക്ഷ്മപരിശോധനാ ചടങ്ങുകൾക്ക് കർദ്ദിനാൾ സ്റ്റീഫൻ ചൗ സൗ-യാന്റെ നിര്‍ദ്ദേശപ്രകാരം നിരവധി മതാധ്യാപകരാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നത്.
ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെയും സഭയിലെ സജീവ പങ്കാളിത്തത്തിലൂടെയും പ്രത്യാശയുടെ വാഹകരായി മാറാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് കർദ്ദിനാൾ സ്റ്റീഫൻ പറഞ്ഞു. സ്നാനം സ്വീകരിക്കുക എന്നാൽ ക്രിസ്തുവാകുന്ന ജീവന്റെ ജലം സ്വാഗതം ചെയ്യുക എന്നാണെന്നു കർദ്ദിനാൾ സ്റ്റീഫൻ വ്യക്തമാക്കി.