2022 പെന്തക്കുസ്താ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊല; നീതിക്കായി ആഹ്വാനം ചെയ്ത് നൈജീരിയയിലെ സഭാ നേതൃത്വം

 
2222

2022-ൽ ഒൻഡോ രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലയിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. പെന്തക്കുസ്താ ഞായറാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളുടെ വിചാരണയിൽ നീതി ഉറപ്പാക്കണമെന്ന് നൈജീരിയയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ (പിഎംഎസ്) ദേശീയ ഡയറക്ടർ, പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനോട് ആവശ്യപ്പെട്ടു.

അബുജയിലെ ഫെഡറൽ ഹൈക്കോടതി അഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിരെ ഫാ. സോളമൻ സാക്കു, മുന്നറിയിപ്പ് നൽകി. അത്തരമൊരു നീക്കം ഇരകളുടെ കുടുംബങ്ങളുടെ വേദന വർദ്ധിപ്പിക്കുമെന്നും നൈജീരിയയുടെ നീതിന്യായ വ്യവസ്ഥയിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ഹാജരാക്കിയപ്പോൾ കുറ്റം നിഷേധിച്ച പ്രതികൾ വിചാരണയുടെ തുടക്കത്തിൽ കോടതിയിൽ ഹാജരായി. അറസ്റ്റിലായി മൂന്ന് വർഷത്തിന് ശേഷം ജാമ്യം തേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഒവോ ആക്രമണത്തെ തെക്കൻ നൈജീരിയയിലെ ഭീകരതയുടെ ഞെട്ടിക്കുന്ന ഒരു വ്യാപനമായിട്ടാണ് പിഎംഎസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്.

Tags

Share this story

From Around the Web