കാണാതായിട്ട് 18 മാസം, അന്നു മുതൽ ഇന്നുവരെ സന്ദേശങ്ങൾ അയച്ചു, മറുപടിക്കായി കാത്ത് ഇസ്രയേലി ബന്ദിയുടെ ഭാര്യ

‘ഒമ്രി മിറാൻ തന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുമ്പോൾ കാണുക അദ്ദേഹത്തിനു വന്ന സന്ദേശങ്ങളുടെ പ്രവാഹമായിരിക്കും.’ ഈ ഒരു ചിന്തയിൽ ഒമ്രി മിറാന്റെ ഭാര്യ ലിഷേയും അവരുടെ പെൺമക്കളും ജീവിക്കാൻ തുടങ്ങിയിട്ട് 18 മാസങ്ങളായി.
വേദനാജനകമായ ദിവസങ്ങളിലൂടെ അദ്ദേഹമില്ലാതെ തുടരുന്ന ഒരു ഇസ്രായേലി കുടുംബത്തിന്റെ ചില ഏടുകൾ, തന്റെ പെൺമക്കളുടെ ചിത്രങ്ങൾ ഇതെല്ലാം അവർ അയച്ച മെസേജുകളിൽപെടുന്നു.
2023 ഒക്ടോബർ ഏഴിന് കിബ്ബറ്റ്സ് നഹൽ ഓസിലെ അവരുടെ വീട്ടിൽ നിന്ന് ഹമാസ് തോക്കുധാരികൾ ഒമ്രിയെ അക്രമാസക്തമായി തട്ടിക്കൊണ്ടു പോയി, മൂന്നാഴ്ചകൾക്കു ശേഷമാണ് ലിഷേ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ എത്ര സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് അവൾക്കുതന്നെ അറിയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഒമ്രിയുടെ ജന്മദിനം. കൂടാതെ, അവരുടെ രണ്ടാമത്തെ കുട്ടിയുടെ ജന്മദിനവുമായിരുന്നു അന്ന്.
ഗാസയിലെ തുരങ്കങ്ങളിലെവിടെയോ ഒമ്രി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. അദ്ദേഹത്തിനു വേണ്ടിയുള്ള കത്തുകളും മെസേജുകളും വീണ്ടും വീണ്ടും അയയ്ക്കുകയാണ് ഈ അമ്മയും മക്കളും.
കഴിഞ്ഞ ജൂലൈയിൽ ഒമ്രിയെ ജീവനോടെ കണ്ടതായി, മോചിപ്പിക്കപ്പെട്ട ബന്ദികൾ പറയുന്നു. ഭർത്താവിന്റെ അതിജീവനത്തിലുള്ള ലിഷേയുടെ വിശ്വാസം അചഞ്ചലമായി തോന്നുന്നു. പക്ഷേ, ഇത് വർഷത്തിലെ ഏറ്റവും കഠിനമായ സമയമാണ് എന്ന് അവർക്കും ലോകം മുഴുവനും അറിയാം.
എങ്കിലും കാത്തിരിപ്പ് തുടരുകയാണ് ഈ അമ്മയും മക്കളും. ഒമ്രിയുടെ വാട്ട്സ് ആപ്പ് മെസേജുകൾ നീല ടിക്ക് ആകുന്നതും അദ്ദേഹം തിരികെ വരുന്നതും കാത്ത്.