15 മാസം പ്രായമുള്ള കുഞ്ഞിന് ഡേകെയറിൽ ക്രൂരമർദനം, വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ നിലത്ത് അമർത്തി, ആവർത്തിച്ച് അടിച്ചു, വീഡിയോ

 
222

ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു ഡേകെയറിൽ 15 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം.  "ബ്ലിപ്പി" ഡേകെയറിലെ വനിതാ അറ്റൻഡറാണ് കുഞ്ഞിനെ ക്രൂരമായി മർദിച്ചത്. വേദന കൊണ്ട് കരഞ്ഞ കുഞ്ഞിനെ നിലത്ത് അമർത്തി, ആവർത്തിച്ച് അടിക്കുകയും തുടയിൽ കടിക്കുകയും ചെയ്തതായാണ് പരാതി. 

കുഞ്ഞിന്റെ തുടകളിൽ കടിയേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് മാതാപിതാക്കൾ സംഭവം ശ്രദ്ധിച്ചത്. മനുഷ്യരുടെ കടിയേറ്റ പാടുകളാണെന്ന് ഒരു ഡോക്ടർ സ്ഥിരീകരിച്ചു. അമ്മയായ മോണിക്ക ഡേകെയറിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അതോടെയാണ് ഞടുക്കുന്ന ദൃശ്യങ്ങൾ പുറകത്തായത്. 

ഷാഹ്ദാര ഗ്രാമത്തിലെ താമസക്കാരിയായ സൊണാലി എന്ന പരിചാരിക കുഞ്ഞിനെ ആവർത്തിച്ച് അടിക്കുന്നതും തല ചുമരിൽ ഇടിക്കുന്നതും പലതവണ തറയിലേക്ക് എറിയുന്നതും പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ച് അടിക്കുന്നതും കടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

കുട്ടിയുടെ അകാരണമായ കരച്ചിൽ കേട്ടിട്ടും ഡേകെയർ ഉടമയായ ചാരു ഒരു ചെറിയ ആശ്വാസം പോലും നൽകാതെ നോക്കി നിന്നതായും മോണിക്ക ആരോപിച്ചു. 
 


 

Tags

Share this story

From Around the Web