ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച് 13കാരന് മരണം, ട്രെൻഡിന് പുറമേ പോകുന്ന കുട്ടികളും യുവത്വവും ഇൻസ്റ്റന്റ് ന്യൂഡിൽസിന്റെ അപകട സാധ്യത മനസിലാക്കണമെന്ന് മുന്നറിയിപ്പ്

 
noodles

കെയ്‌റോ: വേവിക്കാത്ത ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെ തുടർന്ന് ഈജിപ്തിൽ 13 കാരൻ മരണപ്പെട്ടു. ഭക്ഷണം കഴിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയിൽ കഠിനമായ വയറുവേദന, ഛർദ്ദി തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ കണ്ടെത്തിയതായി  പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷ്യ വിഷബാധ സംഭവിച്ചതാകാമെന്ന സംശയം ആദ്യം തന്നെ പൊലിസ് പ്രകടിപ്പിച്ചിരുന്നു. നൂഡിൽസ് വിറ്റ കടക്കാരനെ പോലിസ് ചോദ്യം ചെയ്തെങ്കിലും അദേഹം കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ ലബോറട്ടറി പരിശോധനയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നപ്പോൾ ഉൽപ്പന്നത്തിൽ വിഷവസ്തു കലർന്നിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.

ബാലന്റെ മരണത്തിന് കാരണം വളരെയധികം അളവിൽ  നൂഡിൽസ് കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ കുടൽ തടസ്സം (intestinal obstruction) ആണെന്ന് ഡോക്ടർമാർ പറഞ്ഞു.

സോഷ്യൽ മീഡിയ ട്രെൻഡ് അപകടത്തിലേക്ക്

വേവിക്കാത്ത ഇൻസ്റ്റന്റ് നൂഡിൽസ് ഭക്ഷിക്കുന്ന പതിവ് കഴിഞ്ഞ മാസങ്ങളിലായി സോഷ്യൽ മീഡിയ ട്രെൻഡിന്റെ ഭാഗമായി കുട്ടികളും യുവാക്കളും ഇടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഇറ്റ് റാമൻ റോ” എന്ന പേരിൽ വൈറലായ വീഡിയോകൾ കോടിക്കണക്കിന് ആളുകൾ കണ്ടിട്ടുണ്ട്.

ഇൻസ്റ്റന്റ് നൂഡിൽസ് ഭക്ഷിക്കുന്നത് പല അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. 

കുടൽ തടസ്സം – നൂഡിൽസ് ദഹന വ്യവസ്ഥ തടസ്സപ്പെടുത്താം. കഠിനമായ വയറുവേദന, ഛർദ്ദി, വയറിലെ ഉപ്പളം എന്നിവയെല്ലാം അടിയന്തിര ചികിത്സ ആവശ്യമായ ലക്ഷണങ്ങളാണ്.

കരൾ നാശം – ഇൻസ്റ്റന്റ് നൂഡിൽസിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും കൊഴുപ്പും കരൾ രോഗങ്ങൾക്ക് ഇടയാക്കുന്നു. സംഭരണത്തിനുപയോഗിക്കുന്ന പാക്കേജിംഗ് കെമിക്കലുകളും ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു.

തലവേദനയും ഛർദ്ദിയും – അമിതമായി കഴിക്കുന്നവർക്ക് സോഡിയം അളവുകൂടിയതിനാൽ തലവേദന, വയറുവേദന, ഛർദ്ദി മുതലായ പാർശ്വഫലങ്ങൾ ഉണ്ടാകാം.

പോഷകാഹാരക്കുറവ് – കുട്ടികളിൽ വളർച്ചാ തടസ്സം, അമിതവണ്ണം, ഹൃദ്രോഗ സാധ്യത വർധിക്കൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇൻസ്റ്റൻഡ് നൂഡിൽസ് ഭക്ഷിക്കുന്നത് ഒഴിവാക്കണം എന്നും ആരോഗ്യത്തിന് ഭീഷണിയായ ഇത്തരം സോഷ്യൽ മീഡിയ ട്രെൻഡുകളിൽ കുട്ടികളെ ഉൾപ്പെടാൻ അനുവദിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
 

Tags

Share this story

From Around the Web