സുഡാനിൽ ക്രിസ്തുമസ് ദിനത്തിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 ക്രൈസ്തവർ

 
sudan

ഡിസംബർ 25 ന് സുഡാനിലെ സൗത്ത് കോർഡോഫാൻ സംസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ 11 ക്രൈസ്തവർ സുഡാനീസ് സായുധസേനയുടെ (SAF) ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ക്രിസ്തുമസിന് രാവിലെ ജൂലുഡിലെ (ബിയാം ജല്ദ് പ്രദേശം) എപ്പിസ്കോപ്പൽ പള്ളിയിലേക്കു പോകുകയായിരുന്ന ക്രൈസ്തവർക്കു നേരെയാണ് ആക്രമണം നടന്നത്. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പ്രദേശവാസികൾ പറയുന്നു.

“ദൈവാലയത്തിനു നേരെ ആക്രമണമുണ്ടായില്ല. എന്നാൽ, ദൈവാലയത്തിലേക്കു പ്രദക്ഷിണം നടത്തിയ ക്രൈസ്തവരെയാണ് അക്രമികൾ ലക്ഷ്യംവച്ചത്” – പേര് വെളിപ്പെടുത്താത്ത ഒരു അഭിഭാഷകൻ മോർണിംഗ് സ്റ്റാർ ന്യൂസിനോടു പറഞ്ഞു.

സൗത്ത് കോർഡോഫാൻ സംസ്ഥാനത്തെ ബിയാം ജൽദ് പ്രദേശത്തു നടന്ന എസ്എഎഫ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി, എസ്എഎഫിനെതിരായ പോരാട്ടത്തിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനൊപ്പം (ആർഎസ്എഫ്) ചേർന്ന സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത് (എസ്പിഎൽഎം-നോർത്ത്), ഫൗണ്ടേഷൻ അലയൻസ് എന്നിവർ റിപ്പോർട്ട് ചെയ്തതായി സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശം എസ്പിഎൽഎം-നോർത്തിന്റെ നിയന്ത്രണത്തിലാണ്.

സൗത്ത് കോർഡോഫാൻ സംസ്ഥാനത്തെ കുമി പ്രദേശത്തെ ഒരു മെഡിക്കൽ ക്ലിനിക് സെന്ററിനെ ലക്ഷ്യമിട്ട് നവംബർ 29 ന് എസ്എഎഫ് നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ആക്രമണം. ഇതിൽ 12 പേർ കൊല്ലപ്പെടുകയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags

Share this story

From Around the Web