വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍ പൗരോഹിത്യ- സന്യാസ ദൈവവിളി തിരഞ്ഞെടുത്ത് 10,000 യുവജനങ്ങള്‍

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ദിനത്തില്‍ റോമില്‍ നടന്ന സമ്മേളനത്തില്‍ പൗരോഹിത്യ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം ആണ്‍കുട്ടികളും സന്യാസ ദൈവവിളി സ്വീകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം പെണ്‍കുട്ടികളും.
ദൈവവിളി വിവേചിച്ചറിയാന്‍ സഹായിക്കുന്നതിനായി റോമില്‍ നടത്തിയ നിയോ കാറ്റിക്കുമെനല്‍ വേയുടെ സമ്മേളത്തില്‍ പങ്കെടുത്ത അയ്യാരിത്തോളം ആണ്‍കുട്ടികളും അയ്യായിരത്തോളം പെണ്‍കുട്ടികളുമാണ് പൗരോഹിത്യ – സന്യസ്ത ദൈവവിളി സ്വീകരിക്കുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
റോം രൂപതയുടെ വികാരി കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌ന അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1,20,000 യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും പുറമെ നിയോ കാറ്റിക്കുമെനല്‍ വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഡംപ്റ്ററിസ് മാറ്റര്‍ സെമിനാരികളില്‍ നിന്നുള്ള നൂറോളം വൈദികരും സമ്മേളനത്തില്‍ പങ്കെടുത്തു.
പൗരോഹിത്യ-സന്യസ്ത ദൈവവിളി തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച യുവജനങ്ങള്‍ക്ക് വിവിധ കേന്ദ്രങ്ങളിലായി ദൈവവിളിയെക്കുറിച്ച് കൂടുതല്‍ വിചിന്തനം ചെയ്യുന്നതിനും ആഴപ്പെടുന്നതിനുമുള്ള അവസരം ലഭ്യമാക്കുമെന്ന് നിയോ കാറ്റിക്കുമെനല്‍ വേയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
യുവജന ജൂബിലിക്കായി റോമിലെത്തിയ യുവജനങ്ങളെ ലിയോ പാപ്പ അഭിസംബോധന ചെയ്ത ടോര്‍ വെര്‍ഗാറ്റ സര്‍വകലാശാലയുടെ ഗ്രൗണ്ടില്‍ തന്നെയാണ് സമ്മേളനം നടന്നത്. കര്‍ദിനാള്‍ റെയ്‌നയ്ക്കുപുറമെ നിയോ കാറ്റിക്കുമെനല്‍ വേയുടെ സ്ഥാപകരിലൊരാളായ കികം അര്‍ഗുയേലോ, കൂട്ടായ്മയുടെ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററായ മരിയ അസന്‍ഷെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.