പാതിരാക്കിളി വരു പാൽക്കടൽക്കിളി ഓണമായിതാ തിരുവോണമായിതാ.. കിഴക്കൻ പത്രോസിലെ പാട്ടുപാടി ഓണാശംസകൾ നേർന്നു ഡീൻ കുര്യാക്കോസ് എം.പി

 
dean

കോട്ടയം: പാതിരാക്കിളി വരു പാൽക്കടൽക്കിളി ഓണമായിതാ തിരുവോണമായിതാ.. കിഴക്കൻ പത്രോസിലെ പാട്ടുപാടി ഓണാശംസകൾ നേർന്നു ഡീൻ കുര്യാക്കോസ് എം.പി.  ഒ.എൻ.വി  രചനയും  എസ്.പി വെങ്കിടേഷ് സംഗീതവും നൽകി യേശുദാസ് പാടി ഹിറ്റായ പാട്ടാണ് എം.പി ഓണാശംസകൾ നേരാനയി പാടിയത്.

ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പാട്ടിന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എ.എ റഹീം എം.പി, ഉമാ തോമസ് എം.എൽ.എ, മുൻ ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങി നിരവധി പ്രമുഖരാണ് വീഡിയോയ്ക്ക് കമൻ്റിടുകയും ഡീനും കുടുംബത്തിനും ഓണാശംസകൾ നേർന്നതും.

Tags

Share this story

From Around the Web