"യഥാർത്ഥത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് ശരിക്കും നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം ആകുമ്പോഴാണ് നിങ്ങൾ ജീവിതത്തിൽ വിജയിക്കുന്നത്" ഇന്നത്തെ ചിന്താവിഷയം 

 
life

അമേരിക്കൻ തത്വചിന്തകനും ആത്മീയ അധ്യാപകനും എഴുത്തുകാരനും ആയ വെർനൺ ലിൻവുഡ് ഹൊവാർഡിന്റേതാണ് മേൽപ്പറഞ്ഞ ഉദ്ധരണി. മനുഷ്യരെപ്പറ്റി പഠിച്ചാൽ നമുക്ക് ഒരെത്തും പിടിയും കിട്ടത്തില്ല. നമ്മുടെ ചുറ്റുമുള്ള മനുഷ്യരെ ഒന്ന് നിരീക്ഷിച്ചാൽ, ചിലർ എപ്പോഴും നല്ല സന്തോഷത്തോടെ ഇരിക്കുന്നു, വേറെ ചിലർ വിഷമിച്ചിരിക്കുന്നു, മറ്റുചിലർ ദേഷ്യം പിടിച്ചിരിക്കുന്നു എന്നൊക്കെ കാണാവുന്നതാണ്. മനുഷ്യരുടെ വിചാര വികാരങ്ങളുടെ ഒക്കെ പ്രഭവ കേന്ദ്രം മനസ്സാണല്ലോ.  

ആഗ്രഹങ്ങളും, പ്രത്യാശകളും,  ശുഭപ്രതീക്ഷകളും ഒക്കെയുള്ള മനുഷ്യരാണ് നമ്മൾ. ഇതൊക്കെയാണ് നമ്മുടെ മുന്നോട്ട് ചലിപ്പിക്കുന്നത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരാണ് എപ്പോഴും സന്തോഷവാൻമാരായി കാണുന്നതും, സുഖമായി ഉറങ്ങുന്നതും. തനിക്ക് അർഹത ഉള്ളതിനേക്കാൾ അധികം ലഭിക്കണമെന്ന ആഗ്രഹം ഇല്ലാതിരിക്കുമ്പോഴാണ് നമുക്ക് സന്തോഷം തോന്നുന്നത്. ആ അവസരത്തിൽ നമുക്ക് എന്ത് കിട്ടിയാലും അത് ഏറ്റവും തൃപ്തിയോടെ നമ്മൾ സ്വീകരിക്കും.

അതിൽ സന്തോഷം കണ്ടെത്താനാവും. ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന തിരിച്ചടികൾ മനുഷ്യരെ തളർത്തുന്നത് സ്വാഭാവികം ആണല്ലോ. വലിയ വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളും വെച്ച് പുലർത്തുമ്പോൾ, അത് നേടിയെടുക്കാൻ സാധിക്കാതെ വിഷമിക്കുമ്പോഴാണ് മനുഷ്യന്റെ പ്രതീക്ഷകൾ അസ്ഥാനത്താവുന്നത്.

"കൊക്കിലൊതുങ്ങുന്നതേ കൊത്താവുള്ളൂ" എന്നൊരു പഴമൊഴി കേട്ടിട്ടുണ്ടാവുമല്ലോ. അർഹിക്കുന്നതിനേക്കാൾ കൂടുതൽ ലഭിക്കണം എന്ന ചിന്തയെ അത്യാഗ്രഹം എന്ന് വിളിക്കാമല്ലോ. അങ്ങനെയുള്ള മനുഷ്യർക്ക് ജീവിതത്തോട് എന്തെന്നില്ലാത്ത വെറുപ്പും വിദ്വേഷവും തോന്നുന്നതും സ്വാഭാവികമാണ്. ഇത്തരക്കാർക്ക് എപ്പോഴും എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ആയിരിക്കും.

ജീവിതത്തിൽ പരാജയപ്പെട്ടു പോകും എന്ന ചിന്ത ഇവരെ എപ്പോഴും അനുധാവനം ചെയ്തുകൊണ്ടിരിക്കും. യഥാർത്ഥത്തിൽ നമുക്ക് ആവശ്യമുള്ളത് മാത്രം ആഗ്രഹിച്ചാൽ ജീവിതത്തിൽ നമ്മൾ വിജയിച്ചു എന്ന് പറയാം. കാരണം ആ ആഗ്രഹസാഫല്യത്തിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരുന്നാൽ മതി. നമ്മൾ അത് നേടിയെടുത്തിരിക്കും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web