"നിങ്ങളുടെ 'ഇപ്പോൾ' ഒരിക്കലും നിങ്ങളുടേത് മാത്രമല്ല" ഇന്നത്തെ ചിന്താവിഷയം 

 

 
thoughts

നമ്മുടെയൊക്കെ മുന്നിലുള്ള, അല്ലെങ്കിൽ നമ്മൾ ആയിരിക്കുന്ന ഈ  നിമിഷത്തിലെ "ഇപ്പോൾ" എന്ന അവസ്ഥയ്ക്ക് നീർക്കുമിളയുടെ ആയുസ്സ് മാത്രമേ ഉള്ളൂ. നിലവിലുള്ള ഈ നിമിഷം ഒരിക്കലും നമുക്ക് മാത്രമായി സ്വന്തമാക്കി വെക്കാൻ കഴിയില്ല എന്ന സത്യം അംഗീകരിച്ചേ  മതിയാവൂ. കാലചക്രം അതിവേഗം കറങ്ങിക്കൊണ്ടിരിക്കുമ്പോൾ, 

'ഇപ്പോൾ' എന്ന അവസ്ഥ അതിന്റെ ഗതി വേഗത്തിൽ പഴഞ്ചൻ ആയി മാറുന്നു. എത്ര പെട്ടെന്നാണ് ഈ നിമിഷം ഭൂതകാലത്തിന്റെ കയ്യിൽ എത്തിച്ചേരുന്നത്.!  കാലത്തെ പിടിച്ചുകെട്ടാൻ ഇതുവരെ ലോകത്തൊരാൾക്കും കഴിഞ്ഞിട്ടില്ല.  ഈ നിമിഷം നമ്മുടെ കൈപ്പിടിയിലാണെന്ന്നാം കരുതുമെങ്കിലും, അത് യഥാർത്ഥത്തിൽ സ്വന്തമല്ലല്ലൊ.

നമ്മുടെ ഇന്നത്തെ ദിവസം, അല്ലെങ്കിൽ ഈ നിമിഷം ഒരിക്കലും വ്യക്തിപരം മാത്രമല്ല. ചുറ്റുമുള്ള മനുഷ്യരും, പ്രകൃതിയും,  പ്രപഞ്ചത്തിലെ ചരാചരങ്ങളും ഇതിൽ പങ്കാളികളാണ്. വർത്തമാനകാലത്തെ നിയന്ത്രിക്കാൻ നമുക്ക് പറ്റത്തില്ലെങ്കിലും അതിനെ  പരിപൂർണ്ണമായിട്ടും ഉൾക്കൊള്ളുക.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web