"ആരാണ് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതെന്നും ആരാണ് നിങ്ങളോടൊപ്പം കളിക്കുന്നതെന്നും നിങ്ങൾക്കറിയില്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സസ്പെൻസ്"ഇന്നത്തെ ചിന്താവിഷയം 
 

 
people

നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത് ഒക്കെ യാദൃശ്ചികമാണ് എന്ന് തോന്നുന്നുണ്ടോ.? കാലേകൂട്ടി നിശ്ചയിച്ച പദ്ധതികളൊക്കെ യാഥാർത്ഥ്യം ആകുമെന്ന് കരുതുന്നുണ്ടോ.?

ജീവിതത്തിൽ പല കാര്യങ്ങളും അതിൻ്റേതായ വഴിക്ക് നടന്നുപോകും എന്ന് കരുതുന്നവരാണ് കൂടുതൽ ആളുകളും. പലരുടെയും ജീവിതത്തിൽ പല കാര്യങ്ങളും യാദൃശ്ചികമായി സംഭവിക്കാറുണ്ട് അത് നല്ലതായാലും, ദോഷമായാലും. എന്നാൽ കാലേകൂട്ടി തീരുമാനിച്ച കാര്യങ്ങൾ ചിലരുടെയൊക്കെ ജീവിതത്തിൽ വലിയ കുഴപ്പങ്ങളൊന്നും കൂടാതെ നടക്കുമെങ്കിലും, മറ്റു പലർക്കും അത് യാഥാർത്ഥ്യമാകണമെന്നില്ല.

എന്താണ് ഇതിൻ്റെ പിന്നിലെ കാര്യം എന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം ആർക്കും പറയാനും പറ്റത്തില്ല. നമുക്കെല്ലാം അഭ്യുദയകാംക്ഷികളും അതുപോലെതന്നെ എതിരാളികളും ഉണ്ടാകുമല്ലോ.

നമ്മൾ അറിയാത്ത ആരെങ്കിലും നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. തീരെ പ്രതീക്ഷിക്കാത്തവരിൽ ആരെങ്കിലും ഒക്കെ ആയിരിക്കാം നമ്മുടെ ഉന്നമനത്തിന് വേണ്ടി നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്നത്.

ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിത നേട്ടങ്ങൾക്ക് പിന്നിൽ ഇത്തരം ആളുകളുടെ നമുക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ആയിരിക്കുമോ.?അതുപോലെതന്നെയാണ്, ആരായിരിക്കും നമ്മളുടെ കൂടെ കളിക്കുന്നതെന്നും, നമ്മളെ കളിപ്പിക്കുന്നത് എന്നും നമുക്ക് തിരിച്ചറിയാനും സാധിക്കാറില്ല.  

ഇവരൊക്കെ നമ്മുടെ ജീവിതത്തിൽ ഉദ്വേഗം നിറച്ച് കടന്ന് പോകുന്നവരാണ്. ഉൽപതിഷ്ണുക്കളും, സാത്വികരും ആയ ഇത്തരം ആളുകൾ പലരുടെയും ജീവിതത്തോട് ചേർന്ന് നിൽക്കുന്നവരാണ്,  നമ്മൾ അത് അറിയുന്നില്ലെങ്കിലും.!

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web