"ബോംബുകളും തോക്കുകളും കൊണ്ട് വിപ്ലവം നടത്താൻ ആകില്ല. വിപ്ലവത്തിൻ്റെ വാൾ മൂർച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരകല്ലിലാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
people

ഇന്ന് ലോകത്ത്  അക്രമങ്ങളും പിടിച്ചടക്കലുകളും  യുദ്ധങ്ങളും വർദ്ധിച്ചു വരികയാണ്. ആരുടെയൊക്കെയോ തലതിരിഞ്ഞ ബുദ്ധിയിൽ ഉദിച്ച വിവരക്കേട് ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്ന് ആരും മനസ്സിലാക്കുന്നില്ലല്ലോ.

ഭീകരവാദവും ഭീകര പ്രവർത്തനവും ലോകസമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. അതേ സമയം സൈനികശക്തിയാകാനും സാമ്പത്തിക ശക്തി ആകാനും അത് നിലനിർത്താനും രാജ്യങ്ങൾക്കിടയിൽ മത്സരവും നടക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുറത്തുള്ള ശത്രുക്കളെയും അകത്തുള്ള ശത്രുക്കളെയും ഒരുപോലെ നേരിടണം എന്നുള്ളതാണ്. ഇന്ത്യ ആരു ഭരിച്ചാലും, ആ ഭരണത്തിനെതിരെ പ്രവർത്തിക്കുന്ന ക്ഷുദ്ര ശക്തികൾ ഇന്ത്യയുടെ വികസനവും പുരോഗതിയും തടയുകയും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യ സ്വതന്ത്രയായതിന് ശേഷം ഇനിയൊരു വിപ്ലവത്തിന് യാതൊരു പ്രസക്തിയും ഇവിടെ ഇല്ല. പ്രത്യേകിച്ച് സായുധ വിപ്ലവം കൊണ്ട്. വൈദേശിക ശക്തികൾക്കെതിരെ നടത്തിയ സായുധവിപ്ലവം അവരെ ഇന്ത്യയിൽ നിന്നും തുരുത്തനായിരുന്നു.

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന കലാപങ്ങളും സായുധ വിപ്ലവത്തിന് വിത്ത് പാകാൻ നിലമൊരുക്കി കൊടുക്കുന്ന വർഗീയവിദ്വേഷ പരാമർശങ്ങളും പ്രചരണങ്ങളും ഇന്ത്യയുടെ ഭാവി നന്നാക്കാൻ അല്ല, സുരക്ഷിതമാക്കാനുള്ളതല്ല, മറിച്ച് ഇന്ത്യയെ തകർത്ത് തരിപ്പണമാക്കാനാണ് എന്ന്  ആരും മനസ്സിലാക്കുന്നില്ലല്ലോ.

ഭഗത് സിംഗ് പറഞ്ഞതുപോലെ ബോംബം തോക്കും കൊണ്ട് വിപ്ലവം നടത്താൻ ഇറങ്ങിപ്പുറപ്പെടുന്നവർ പല രാജ്യങ്ങളിലും നടന്ന യുദ്ധത്തിൻ്റെയും ആഭ്യന്തര കലാപത്തിന്റെയും ഭീകരാവസ്ഥ മനസ്സിലാക്കണം. പല ഭീകരന്മാരുടെയും, ഭീകര സംഘടനകളുടെയും ഇന്നത്തെ സ്ഥിതിയും മനസ്സിലാക്കണം.

ഇനി യുദ്ധം ചെയ്തേ മതിയാവൂ എന്ന് വിചാരിക്കുന്നവർക്ക് ആയുധം താഴെ വെച്ച്, ആശയങ്ങളുടെ ഉരകല്ലിൽ വിപ്ലവത്തിന്റെ വാളിന്റെ മൂർച്ച കൂട്ടിക്കോ. ആശയദാരിദ്യം അനുഭവിക്കുന്നവരാണ് പിടിച്ചുനിൽക്കാനായി വാളും പരിചയമായി ഇറങ്ങുന്നത്. അത് നമ്മളെ നന്നാക്കാനോ സഹായിക്കാനോ അല്ല എന്ന് തിരിച്ചറിയാൻ ശ്രദ്ധിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web