"ആരെങ്കിലും ഒരു ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുമ്പോൾ, അവരോടൊപ്പം ഇരിക്കുക. പ്രസംഗിക്കരുത്. ഉപദേശിക്കരുത്. അവിടെ ഉണ്ടായിരിക്കുക മാത്രം മതി" ഇന്നത്തെ ചിന്താവിഷയം 
 

 
happy

ചില സമയത്ത് ചിലരുടെ സാന്നിദ്ധ്യം നമ്മൾ ആഗ്രഹിച്ചു പോകും. ആത്മാർത്ഥമായ സ്നേഹവും കരുതലും ഉള്ള നമ്മുടെ ഉത്തമരായ സ്നേഹിതരോ ബന്ധുക്കളോ ഒക്കെയാകാം അവർ. ജീവിതത്തിൽ സന്തോഷം ഉണ്ടാകുമ്പോൾ ഓടി വരുന്നതുപോലെ സങ്കടങ്ങൾ ഉണ്ടാവുമ്പോഴും ഓടിയെത്തണം.

നാനാവിധത്തിലുള്ള പ്രശ്നങ്ങളിൽ, പ്രതിസന്ധികളിൽ ചുറ്റിത്തിരിയുന്ന മനുഷ്യർക്ക് ആ പ്രശ്നങ്ങളിൽ  സാന്ത്വനം ആവശ്യമാണ്. നമ്മുടെ ഉയർച്ചയിൽ സന്തോഷിക്കുകയും വീഴ്ചയിൽ ദുഃഖിക്കുകയും ചെയ്യുന്നവരെ നമ്മുടെ മനസ്സ് തിരയും. അവർ  വലിയ പത്രാസും പദവിയും ഒന്നുമില്ലാത്തവരാകാം. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമാകാം.

ആപത്ത് വരുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇവരായിരിക്കും. മറ്റുള്ളവരുടെ സങ്കടാവസ്ഥ കണ്ട്, ആശ്വസിപ്പിക്കാൻ എന്ന വ്യാജേന എരിതീയിൽ എണ്ണ ഒഴിച്ചു പോകുന്നവർ ഉണ്ട്. ഇത് അവരുടെ  വിഷമങ്ങളെ വീണ്ടും വർദ്ധിപ്പിക്കുമെന്ന് ഊഹിക്കാമല്ലോ. എന്നാൽ ബുദ്ധിയും വിവരവും ഉള്ളവർ ചെയ്യുന്നത് ഇങ്ങനെ ആയിരിക്കും.

വളരെ ദുർഘടമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നവരുടെ സമീപത്ത് വന്ന് അവരോടൊപ്പം ഇരിക്കും. യാതൊരു സംസാരവും, ഉപദേശവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല. സമാധാനത്തോടെ അവരോടൊപ്പം ഒന്നും മിണ്ടാതെ, ഊരിയാടാതെ അങ്ങനെയിരിക്കുമ്പോൾ വേദനിക്കുന്നവർക്ക് അത് വലിയ സ്വാന്തനമാകും, ആശ്വാസമാകും. അവരുടെ ഇടയിൽ വീഴുന്ന നിശബ്ദത എത്ര വാചാലം ആയിരുന്നു എന്ന് പിന്നീടാണ് അവർ തിരിച്ചറിയുന്നത്. ആ  മൗനം ദുഃഖങ്ങൾ അകറ്റുന്ന മരുന്നാണ്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web