"തിരിഞ്ഞു നോക്കുമ്പോൾ ദുഃഖം തോന്നും; മുന്നോട്ട് നോക്കുമ്പോൾ അവസരങ്ങൾ ലഭിക്കും"ഇന്നത്തെ ചിന്താവിഷയം 

 

 
man

മനുഷ്യർ എല്ലാവരും തന്നെ പല കാര്യങ്ങളിലും ഒരുപോലെയാണ് എന്ന് തോന്നാറില്ലേ. മറ്റുള്ളവരുമായി  അനുഭവങ്ങൾ പങ്കുവെക്കുമ്പോഴാണ് ഇത്തരം തോന്നലുകൾ ലഭിക്കുന്നത്. ഒട്ടുമിക്ക മനുഷ്യരും വലിയ സങ്കടങ്ങളിലും വിഷമങ്ങളിലും ഒറ്റപ്പെടലുകളിലും പെട്ട് വലയുന്നവരാണ്.

അത് ചിലപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകളാവാം, രോഗങ്ങൾ ആവാം മറ്റ് പല രീതിയിലുള്ള പ്രതിസന്ധികളാവാം. ജീവിതം എന്നും എപ്പോഴും എല്ലാവർക്കും സുഖവും സന്തോഷവും മാത്രം പ്രദാനം ചെയ്യുന്നതല്ല എന്ന് പറയട്ടെ.

സാമ്പത്തിക പരാധീനതകൾ ബുദ്ധിമുട്ടിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കുറച്ച് സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാതിരിക്കില്ലല്ലോ.

ജീവിക്കാൻ പണം ആവശ്യമാണ് താനും. എന്നാൽ ആവശ്യത്തിന് അധികം ധനം കയ്യിലുള്ളവർക്ക് പലപ്പോഴും ആ ധനം അവർക്ക്  ഉപകാരപ്പെടാറുമില്ല എന്ന് കേട്ടിട്ടില്ലേ.

അത് അത് അവരുടെ കുറ്റമോ കുഴപ്പമോ ഒന്നുമല്ല.  മനുഷ്യർ  ജീവിതം ഇങ്ങനെ ഒരു വിധം തള്ളി നീക്കി മുന്നോട്ട് കൊണ്ടുപോകുമ്പോൾ നാളെ എന്ത് എന്ന ചോദ്യം നമ്മളെ അസ്വസ്ഥരാക്കും. ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരവും പറയാനുണ്ടാവില്ല.

കാരണം, ഇതുവരെ മരിക്കാതിരുന്നത് ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ടാണല്ലോ.  കടന്നുവന്ന വഴികളിലെ ദുർഘടങ്ങൾ ഓർക്കാൻ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല എന്നറിയാം. അതുകൊണ്ട് ഒരിക്കലും കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാതിരിക്കുന്നതാണ് അഭികാമ്യം.  അവിടെ സന്തോഷത്തേക്കാൾ അധികം ദുഃഖമാണല്ലോ.

അവ എത്രമാത്രം വേദനയും അസ്വസ്ഥതയും ഉണ്ടാക്കും എന്ന് ചിന്തിക്കാൻ കൂടി കഴിയാത്തതിനാൽ പ്രത്യാശയോടെ പ്രതീക്ഷയോടെ ബാക്കി ഉള്ള ജീവിതത്തിലേക്ക് നോക്കുക. ദൈവവിശ്വാസം കൈവിടാതെ നിരന്തര പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും ഓരോ ചുവടും മുന്നോട്ട് വെക്കുക.

നാളെകളിൽ തളിരിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും നിങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണ് എന്ന് ചിന്തിയ്ക്കുക. അപ്പോൾ പുതിയ വഴികൾ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും എന്ന് ഉറച്ച് വിശ്വസിക്കുക.

"മുമ്പുള്ളവയെ നിങ്ങൾ ഓർമിക്കേണ്ട പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ട; ഇതാ ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉത്ഭവിക്കും, നിങ്ങൾ അത് അറിയുന്നില്ലയോ. അതെ, ഞാൻ മരുഭൂമിയിൽ നദികളും വിജനപ്രദേശത്ത് പാതകളും ഉണ്ടാക്കും"
(ഏശയ്യ; 43:18,19)

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web