"എല്ലാം ഇപ്പോൾ സംഭവിക്കണമെന്ന് നിങ്ങളെ പ്രേരിപ്പിക്കുന്നത് നിങ്ങളിലെ സമ്മർദ്ദമാണ്. എന്നാൽ എല്ലാം ശരിയായ സമയത്ത് ശരിയായ രീതിയിൽ സംഭവിക്കുമെന്ന നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് ഉറപ്പുനൽകുന്നു"
 

 
people

മാനസിക സമ്മർദ്ദങ്ങൾ മനുഷ്യർക്ക് മാത്രമാണോ അതോ മറ്റു ജീവജാലങ്ങൾക്കും ഉണ്ടാകുമോ.?  മനുഷ്യരിൽ  കണ്ടുവരുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് മാത്രമല്ലേ നമുക്ക് ധാരണയുള്ളൂ.

ചെറിയ കാര്യങ്ങൾ പോലും ചിലരെ ടെൻഷനടിപ്പിക്കാറുണ്ട്. സമയത്തിന് ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ കഴിയുമോ, ഞാൻ എത്തുമ്പോഴേക്കും ബസ് പോയി കാണുമോ, ട്രെയിൻ ലേറ്റ് ആകുമോ, പരീക്ഷയിൽ ജയിക്കുമോ, ആ ജോലി കിട്ടുമോ, പ്രമോഷൻ കിട്ടുമോ, കുട്ടികൾക്ക് നല്ല ഭാവി ഉണ്ടാകുമോ എന്ന്  തുടങ്ങി എല്ലാത്തിനും ടെൻഷനടിക്കുന്നവരെ നമ്മൾക്ക് കാണാൻ പറ്റും.

ഇത്തരം മാനസിക സമ്മർദ്ദങ്ങളിൽ പെട്ട് വലയുന്നവർ ഒരിക്കലും ക്ഷമ കാണിക്കാറില്ല. എല്ലാത്തിനും തിടുക്കമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ കയ്യിൽ എത്തിച്ചേരണം എന്ന് വാശി പിടിക്കും. നെഗറ്റീവ് ചിന്തകളാണ് വരെ ഇത്രമാത്രം അസ്വസ്ഥരാക്കുന്നത്. എന്നാൽ എല്ലാത്തിനെയും പോസിറ്റീവ് ആയി സമീപിക്കുന്ന അനേകം ആളുകളും ഉണ്ട്.

അവരുടെ ഉള്ളിൽ എന്നും ഉറച്ച വിശ്വാസം ഉണ്ടാവും. എല്ലാം അവരുടെ കയ്യിൽ ഒരു ദിവസം എത്തിച്ചേരും, ശരിയായ സമയത്ത്, ശരിയായ രീതിയിൽ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്തിച്ചേരുമെന്ന ശുഭാപ്തി വിശ്വാസം അവർക്ക് ധൈര്യം പകരും. ആ ധൈര്യത്തിൽ അവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം അവർക്ക് അനുകൂലമായി തന്നെ വരും.

അനാവശ്യ ചിന്തകളിൽ മേയാൻ മനസ്സിനെ അനുവദിക്കാതിരിക്കുക. ശുഭചിന്തകളാൽ ഓരോ പ്രഭാതത്തെയും എതിരേൽക്കുക. ഓരോ ദിവസവും മനസ്സിൽ നിറയുന്ന ശുഭചിന്തകൾ നിങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവന്ന് തരും.

സുഭാഷ് ടിആർ

Tags

Share this story

From Around the Web