" താൽക്കാലികമായ മനുഷ്യ ജീവിതത്തിൽ എല്ലാം സ്ഥിരമായി വേണമെന്ന് നാം ആഗ്രഹിക്കുന്നു" ഇന്നത്തെ ചിന്താവിഷയം 

 

 
life

എത്ര അർത്ഥവത്തായ ഒരു വാചകമാണ് ഇത് എന്ന് തോന്നുന്നില്ലേ. മനുഷ്യ ജീവിതം ക്ഷണികമാണ് എന്ന് നമുക്കെല്ലാം അറിയാമെങ്കിലും, നാളെ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി ആർക്കും പ്രവചിക്കാനും കഴിയത്തില്ല.

ശരിക്കുമൊന്ന് ആലോചിച്ചു നോക്കിയാൽ നമ്മൾ ഭൂമിയിലെ വാടകക്കാരല്ലേ. നമ്മൾക്ക് മുമ്പും ഈ ഭൂമിയും ഇതിലെ സകല വിഭവങ്ങളും ഇവിടെയുണ്ടായിരുന്നു.

ആ വിഭവങ്ങൾ മനുഷ്യൻ അവനിഷ്ടമുള്ളത് പോലെ ഉപയോഗിച്ച് അവൻ വളരുകയായിരുന്നു. ഭൂമിയിലെ താൽക്കാലിക താമസക്കാരായ മനുഷ്യർ, അവന് ചുറ്റിനും ഉള്ളതിനെ വളരെ ആസക്തിയോടെ ആണ്  സമീപിക്കുന്നത്. ജീവിതം ക്ഷണികമാണ് എന്നൊരു വിചാരം പോലും മനുഷ്യർക്ക് ഇല്ല. മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും സകലതും വെട്ടിപ്പിടിക്കാനാണ്  മനുഷ്യൻ നെട്ടോട്ടമോടുന്നത്.

ഒരു രാജ്യത്തിന്റെ പുരോഗതിയിലും വളർച്ചയിലും അസൂയാലുക്കളായ മറ്റു രാജ്യങ്ങൾ തമ്മിൽ രഹസ്യമായി ചർച്ചകൾ നടത്തി ഈ രാജ്യത്തെ തോൽപ്പിക്കാനും  നശിപ്പിക്കാനും  ഏതെല്ലാം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് കാണാൻ കഴിയും. ഇതുപോലെ തന്നെയാണ് മറ്റൊരു മനുഷ്യന്റെ വളർച്ചയിലും അസൂയാലുക്കളായ മനുഷ്യർ ചെയ്യുന്നത്. മതമൗലികവാദവും വംശ വെറിയും പ്രചരിപ്പിച്ച് മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ തന്ത്രം.

ലോകത്ത് ഇന്ന് നടക്കുന്ന പല യുദ്ധങ്ങളും ഇതിന്റെ ഭാഗമാണല്ലോ. യുദ്ധത്തിൽ ആര് ജയിച്ചു, ആര് തോറ്റു എന്നതിന് ഇവിടെ പ്രസക്തിയില്ല. യുദ്ധം ചെയ്തവരും, ചെയ്യിപ്പിച്ചവരും യുദ്ധത്തിന് കോപ്പുകൂട്ടിയവരും യുദ്ധം ഉണ്ടാകാൻ പ്രചാരവേലകൾ നടത്തിയവരും ഉൾപ്പെടെ ആരും ഒരു യുദ്ധത്തിലും ഇന്നുവരെ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.

എല്ലാം തങ്ങൾക്ക് സ്വന്തമാക്കാൻ, സ്ഥിരമായി തങ്ങളുടെ കൈവശമാക്കാൻ മത്സരിക്കുന്നവരിൽ  രാജ്യങ്ങൾ ആയാലും മനുഷ്യർ ആയാലും ഇതാണ് ഓർക്കേണ്ടത്. തികച്ചും താൽക്കാലികമായ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിൽ, ഭൂമിയിലെ സകലതും സ്ഥിരമായി നമുക്ക് വേണമെന്ന ചിന്തയിൽ നമ്മൾ കാണിക്കുന്ന പരാക്രമങ്ങൾ മൂലം നമുക്ക് എന്ത് ലഭിച്ചാലും അത് ശാശ്വതമാകത്തില്ല.

സുഭാഷ് ടിആർ

Tags

Share this story

From Around the Web