"ഭൂതകാലത്തെക്കുറിച്ച് നമുക്ക് കുറ്റബോധം തോന്നാം, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാം, പക്ഷേ വർത്തമാനകാലത്ത് മാത്രമേ നമുക്ക് പ്രവർത്തിക്കാൻ കഴിയൂ" ഇന്നത്തെ ചിന്താവിഷയം
ഇന്നലെകളും ഇന്നും നാളെകളും മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ പറഞ്ഞറിയിക്കാനാവുന്നതല്ല. ഇന്നലെകളെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല എന്ന് പറയുമ്പോൾ തന്നെ, ഭാവിയോർത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല എന്ന് വരുമോ.
അതായത് ഇന്നലെകളിൽ ഇനി നമുക്ക് പ്രവർത്തിക്കാൻ സാധിക്കുകയില്ലല്ലോ. കടന്നുപോകുന്ന ഓരോ നിമിഷവും ഇന്നലെകളായി മാറിക്കൊണ്ടിരിക്കുന്നു.
ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മനുഷ്യന്, ഈ നിമിഷത്തെക്കുറിച്ചോ അല്ലെങ്കിൽ ഇന്നിനെ കുറിച്ചോ വീണ്ടു വിചാരം ഉണ്ടാകേണ്ടി ഇരിക്കുന്നു.
ഈ നിമിഷം മാത്രമേ അല്ലെങ്കിൽ ഈ ദിവസം മാത്രമേ നമുക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുകയുള്ളൂ എന്നറിയാമല്ലോ.? ഇന്നത്തെ നമ്മുടെ പ്രവർത്തി നന്നായാൽ ഇന്നലെകളെക്കുറിച്ച് നമുക്ക് കുറ്റബോധം തോന്നേണ്ട കാര്യം ഉണ്ടോ.
ഭൂരിപക്ഷം ആളുകളും വർത്തമാനകാലത്തെ കുറിച്ച് ചിന്തിക്കാൻ വഴിയില്ല. ഇന്നത്തെ ദിവസം മാത്രം അല്ലെങ്കിൽ ഇന്നത്തെ കാര്യം മാത്രം എന്ന് ചിന്തയിലാണ് ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്.
ഇന്ന് ചെയ്യുന്ന പ്രവൃത്തികളുടെ ഗുണദോഷം അനുഭവിക്കുന്നത് ഇന്നലെകളും നാളെയും ആണെന്ന കാര്യത്തിൽ സംശയമുണ്ടോ.? നമുക്ക് മുന്നിൽ വെച്ച് നീട്ടിയ ഇന്നത്തെ ദിവസത്തിന് ജഗദീശ്വരനോട് നന്ദി പറഞ്ഞ് ആരംഭിച്ചു നോക്കൂ.
ശരിയായ ചിന്തയിലും ആലോചനയിലും നിങ്ങളെ നടത്തും. ഇന്നലകളെ കുറിച്ച് കുറ്റബോധം തോന്നാതിരിക്കാൻ നാളെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ ഇന്നത്തെ ദിവസം മനോഹരമാക്കാൻ പരിശ്രമിക്കാം.
സുഭാഷ് ടിആർ