ഇന്നത്തെ ചിന്താവിഷയം.'ഒറ്റപ്പെടുമ്പോള്‍  ശക്തരായിരിക്കാന്‍ പഠിക്കുക' 

 
OTTAPEDAL


ജീവിതത്തില്‍  ഒറ്റയ്ക്കായിപ്പോയ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടോ.? അതെക്കുറിച്ച് ഓര്‍ത്ത്    വിഷമിക്കുകയാണോ.? ഒറ്റപ്പെടല്‍ ക്രൂരമായ ശിക്ഷ ഒന്നുമല്ല. നമ്മളെ കൂടുതല്‍ ശക്തരാക്കാന്‍ വേണ്ടി പ്രപഞ്ചം ഒരുക്കുന്ന  അവസരമാണ്.
നിങ്ങള്‍ മികച്ച കഴിവുകള്‍ ഉള്ളവരാണ് എന്ന് ആദ്യമേ തന്നെ മനസ്സില്‍ ഉറപ്പിക്കുക.  ബലഹീനതകളും, കുറ്റങ്ങളും കുറവുകളും എന്താണെന്ന്  കൃത്യമായി മനസ്സിലാക്കുക. ബഹുജനം പലവിധം എന്ന് കേട്ടിട്ടില്ലേ.  മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിന്നാല്‍ വലിയ പരാജയമായിരിക്കും സംഭവിക്കുന്നത്. നിങ്ങളുടെ മനസ്സിന് എന്തോ പറയാനുണ്ട് അത് കേള്‍ക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളില്‍ ഏറ്റവും വലിയ  ആത്മവിശ്വാസം ഉണ്ടാക്കും. 
ഒറ്റപ്പെടുത്തല്‍ ഒരിക്കലും  സങ്കടകരമല്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ പടവുകള്‍ തനിയെ തെളിഞ്ഞുവരും.  നിങ്ങള്‍ തനിച്ചായി പോകുന്ന അവസരങ്ങളില്‍  നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാമല്ലോ. അവിടെ നിങ്ങളുടെ താല്‍പര്യങ്ങള്‍,  ഇഷ്ടങ്ങള്‍ അതിനാണ് മുന്‍ഗണന. നിങ്ങളെ സംബന്ധിച്ചുള്ള  തീരുമാനങ്ങള്‍ നിങ്ങള്‍ തന്നെ  എടുക്കണം.  തീരുമാനങ്ങള്‍ ചിലപ്പോള്‍ തെറ്റാകാം, പാകപ്പിഴകള്‍ സംഭവിക്കാം. 
നിങ്ങളുടെ നല്ല ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുമല്ലോ. ആ  ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴാണ് നിങ്ങള്‍ കരുത്ത് ആര്‍ജ്ജിക്കുന്നത്. ആരൊക്കെ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം വളരാന്‍ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ വിജയം നിങ്ങളുടെ കൈയ്യില്‍ മാത്രമാണ്.

Tags

Share this story

From Around the Web