ഇന്നത്തെ ചിന്താവിഷയം - "തുടർച്ചയായി നിങ്ങളെ മറ്റൊന്നാക്കി മാറ്റാൻ ശ്രമിക്കുന്ന ഒരു ലോകത്തിൽ, നിങ്ങളായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം" 

 
RESPECT

ആധുനിക സമൂഹത്തിൽ ഏറെ പ്രസക്തമാണ് ഈ വാക്കുകൾ. അനുനിമിഷം മാറ്റങ്ങളുമായി പ്രയാണം ചെയ്യുന്ന ലോകത്തിൽ  മത്സരങ്ങളുടെയും വെല്ലുവിളികളുടെയും ഇടയിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന് മുന്നിൽ ആളാകുന്നതിനെ കുറിച്ചുള്ള വേവലാതിയിലും വെപ്രാളത്തിലും ആണ് മനുഷ്യർ.  ഈ ഓട്ടത്തിനിടയിൽ  വ്യക്തിത്വവും സ്വത്വവും നഷ്ടപ്പെടുന്നില്ലേ. ഇവിടെയാണ് "നാം തന്നെ ആയിരിക്കുക" എന്നതിന്റെ പ്രസക്തി. 
സമൂഹം പലവിധത്തിലും നമ്മളെ സ്വാധീനിക്കുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിന്റെ അവകാശം പോലെയാണ്.
പഠനത്തിലായാലും, ജോലിയിലായാലും, ജീവിതരീതിയിലായാലും സമൂഹം ചില അലിഖിത നിയമങ്ങൾ നമുക്കായി കരുതിവെച്ചിട്ടുണ്ട് എന്നാണ് വെയ്പ്. സമൂഹമാദ്ധ്യമങ്ങൾ  സാമൂഹ്യ ജീവിതത്തെ ആട്ടി കളിക്കുന്ന ഈ കാലഘട്ടത്തിൽ, മറ്റുള്ളവരുടെ ജീവിതരീതി പകർത്താൻ ശ്രമിക്കുന്നവരാണ് പലരും. അത്  വസ്ത്രധാരണത്തിലും  ചിന്താഗതിയിലും, ഭാഷയിലും എന്ന് വേണ്ട എല്ലാത്തിലും  മറ്റുള്ളവരെ അനുകരിക്കാൻ സമൂഹം നമ്മളെ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു.
നിങ്ങളായിരിക്കുക എന്ന വെല്ലുവിളിയിൽ ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ,   സ്വന്തം താല്പര്യങ്ങളെയും കഴിവുകളെയും തിരിച്ചറിഞ്ഞ്, നിങ്ങളുടെ യാഥാർത്ഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ്. ലോകം ആഗ്രഹിക്കുന്നത് അനുകരണങ്ങളെ  അല്ല എന്നോർക്കണം. സ്വന്തം വ്യക്തിത്വത്തെ മുൻനിർത്തി നിങ്ങളായി തന്നെ ജീവിക്കുക എന്നതിലാണ് വിജയം.

Tags

Share this story

From Around the Web