"ആയിരക്കണക്കിന് മികച്ച ആശയങ്ങൾക്ക് നിങ്ങളെ വിജയിപ്പിക്കാൻ കഴിയില്ല, പക്ഷേ ഒരു ആശയം നന്നായി നടപ്പിലാക്കിയാൽ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയും" ഇന്നത്തെ ചിന്താവിഷയം 

 

 
man

"ഏട്ടിലെ പശു പുല്ലു തിന്നുകയില്ല" എന്ന് കേട്ടിട്ടുണ്ടല്ലോ. അതുപോലെയാണ് മുകളിൽ പറഞ്ഞ വാക്കുകളുടെ ആദ്യത്തെ പകുതി അർത്ഥമാക്കുന്നത്. ഓരോ മനുഷ്യനും എത്ര വലിയ പ്രതിഭാശാലികളും ഭാവനാ സമ്പന്നനുമാണ് എന്നറിയാമോ.!

ആയിരക്കണക്കിന് ആശയങ്ങളും ചിന്തകളും ഭാവനകളും ആണ് അനുനിമിഷം മനുഷ്യനിലൂടെ കടന്നു പോകുന്നത്. ഓരോ മനുഷ്യന്റെയും മനസ്സ് കീറിമുറിച്ചാൽ നമ്മൾ ഞെട്ടിപ്പോകും.

മനസ്സിൻ്റെ ഉള്ളറകളിൽ നടക്കുന്ന ആശയങ്ങളുടെ, ആഗ്രഹങ്ങളുടെ, ഭാവനകളുടെ കുത്തൊഴുക്ക് കണ്ട് നമ്മൾ അത്ഭുതം കൂറും. അതുപോലെ ക്രൂരമായ ചിന്തകൾ മേയുന്ന അന്ധകാരത്തിന്റെ നിബിഡ വനങ്ങൾ കണ്ട് ഭയപ്പെട്ട് പോവുകയും ചെയ്യും.

അതെന്തെങ്കിലും ആയിക്കോട്ടെ. ദിവാസ്വപ്നങ്ങൾ  മനുഷ്യ ജീവിതത്തിൻ്റെ ഭാഗമാണ്. മനുഷ്യരുടെ മനസ്സിൽ വിടരുന്ന ആശയങ്ങൾക്ക് ഒരു പരിധിയുമില്ല.

എന്നാൽ കേവലം ഈ ആശയങ്ങൾ മനസ്സിൽ താലോലിച്ചുകൊണ്ടിരുന്നാൽ ജീവിതത്തിൽ  വിജയിക്കാൻ സാധിക്കുകയില്ല. മനുഷ്യൻ സ്വപ്നം കാണുന്ന എല്ലാ നല്ല  ആശയങ്ങളും ജീവിതത്തിൽ നടപ്പിലാക്കുകയാണെങ്കിൽ ഈ ലോകം എന്നേ നന്നായി പോയേനെ.

സ്വപ്നങ്ങളും ആശയങ്ങളും ആഗ്രഹങ്ങളും എല്ലാം കടലിലെ തിരമാലകൾ പോലെ ഒന്നൊന്നായി  അലയടിക്കുകയാണ്. എന്നാൽ ജീവിതം മാറ്റിമറിക്കണമെങ്കിൽ ഏതെങ്കിലും ഒരു നല്ല ആശയം നടപ്പിലാക്കിയാൽ മാത്രം മതിം

സുഭാഷ് ടിആർ

Tags

Share this story

From Around the Web