"സന്തോഷത്തിന് ഒരു വഴിയേയുള്ളൂ, നമ്മുടെ ശക്തിക്കോ ഇച്ഛയ്ക്കോ അതീതമായ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് അവസാനിപ്പിക്കുക"  ഇന്നത്തെ ചിന്താവിഷയം 

 

 
happy

അനേകം കഴിവുകൾ ഉള്ളവരാണല്ലോ മനുഷ്യർ. എന്നാൽ മനുഷ്യർ ഓരോരുത്തരും വ്യത്യസ്ത കഴിവുകളാൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു. പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ മനുഷ്യൻ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് ഉള്ള പ്രയാണത്തിലാണ്.

എന്നാൽ എത്ര വലിയ കഴിവുകൾ ഉള്ളവർ ആണെങ്കിലും നിസ്സഹായരായി പോകുന്ന അനേകം മുഹൂർത്തങ്ങൾ അവരുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. സുഖവും സന്തോഷവും സമാധാനവും ആണല്ലോ ഓരോ മനുഷ്യരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.

നമ്മുടെ സമാധാനത്തെയും സന്തോഷത്തെയും ഇല്ലാതാക്കാൻ അപ്രതീക്ഷിതമായി  എന്തെങ്കിലുമൊക്കെ ജീവിതത്തിലേക്ക് കടന്നു വരാറില്ലേ. ഓർക്കാപ്പുറത്ത് ഉണ്ടാകുന്ന  പ്രതിസന്ധികളെ അതിജീവിക്കാൻ നമ്മുടെ കഴിവുകൾക്ക് സാധിക്കാതെ വരുമ്പോഴാണ് നമ്മുടെ സന്തോഷം ഇല്ലാതാകുന്നത്.

അതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നമ്മുടെ കഴിവിനും ആഗ്രഹത്തിനും മുകളിലായി ഉള്ള കാര്യങ്ങളെക്കുറിച്ച് ഓർത്തു വിഷമിക്കാതിരുന്നാൽ മതി. നമ്മുടെ ശക്തിക്ക് അതീതമായ കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക. സമാധാനവും സന്തോഷവും എന്നുമുണ്ടാവും എന്ന് ഓർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web