"മാറ്റത്തിന്റെ രഹസ്യം നിങ്ങളുടെ മുഴുവൻ ഊർജ്ജവും പഴയതിനെ ചെറുക്കുന്നതിൽ കേന്ദ്രീകരിക്കുന്നതിന്  പകരം പുതിയത് കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കുക എന്നതാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
success

കാലം എല്ലായ്പ്പോഴും മാറ്റങ്ങൾ ആവശ്യപ്പെടാറുണ്ട്. മാറ്റങ്ങളുടെ അനിവാര്യതയെ കാലം ഓർമ്മിപ്പിച്ച് കൊണ്ട് നമ്മുടെ മുന്നിലേക്ക് ആവശ്യങ്ങളെ വെച്ച് നീട്ടുകയും ചെയ്യും. അത് ഏറ്റെടുത്ത് വ്യക്തികൾക്കും, സമൂഹത്തിനും, രാജ്യത്തിനും,  ലോകത്തിനും, ഒക്കെ ഉപകാരപ്രദമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിലാണ് മികവ് കാണിക്കേണ്ടത്.

കാലത്തിനനുസരിച്ച് നിയമങ്ങൾ മാറ്റുന്നത്  ജനങ്ങളെ ബാധിക്കാത്ത വിധത്തിൽ ആയിരിക്കണമല്ലോ. നിർഭാഗ്യവശാൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. പഴയ മാമൂലകളെ എങ്ങനെ ചെറുക്കാം എന്ന് തലപുകഞ്ഞ് ആലോചിച്ച് സമയം കളയണ്ട ആവശ്യമില്ല.

പുതിയതൊന്നിനെ സ്വീകരിക്കാനും അതിനെ സമൂഹത്തിന് ഉപകാര പെടുന്ന രീതിയിൽ മാറ്റിയെടുക്കാനും ആണ് നമ്മളുടെ ഊർജ്ജം ചിലവഴിക്കേണ്ടത്.

ഭാവിയിലെ ആവശ്യങ്ങൾ അറിഞ്ഞ്,  ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഇച്ഛാശക്തിയുടെ അഭാവം എന്തുകൊണ്ടോ നമ്മുടെ ഇടയിൽ കാണാറുണ്ട് എന്ന് തോന്നാറില്ലേ. നമ്മുടെ അറിവും ഊർജ്ജവും കേന്ദ്രീകരിക്കേണ്ടത്  ആധുനികതയിലേക്കുള്ള, പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടത്തിന്മേലാണ് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web