യാഥാർത്ഥ്യം മിക്ക ആളുകൾക്കും വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്. അതിനാൽ അവർ മിഥ്യാധാരണകൾ, മൃദുല സ്വപ്നങ്ങൾ, മധുരമുള്ള നുണകൾ എന്നിവ കടമെടുത്ത് അതിനെ സന്തോഷം എന്ന് വിളിക്കുന്നു, ഇന്നത്തെ ചിന്താവിഷയം
 

 
man

യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ ഒട്ടുമിക്ക ആളുകൾക്കും മടിയാണ്. അത് മറ്റൊന്നും കൊണ്ടായിരിക്കത്തില്ല. യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന പരിഭ്രമം കൊണ്ടാകാം, അല്ലെങ്കിൽ സമൂഹത്തിന് മുന്നിൽ ഉണ്ടാകുന്ന അഭിമാനക്ഷതം കൊണ്ടാകാം. എല്ലാ മനുഷ്യർക്കും അവരുടേതായ കടമ്പകൾ കടക്കാനുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളിൽ ആയിരിക്കുന്ന മനുഷ്യരുടെ  ചിന്തകളും പ്രവർത്തികളും വ്യത്യസ്തമായി തന്നെയാണ് ഉരുത്തിരിയുന്നത്. സമൂഹത്തിൽ ചില ആളുകൾ, ചില കൂട്ടങ്ങൾ യാഥാർത്ഥ്യങ്ങളെ എപ്പോഴും മറച്ചു പിടിക്കാൻ ശ്രമിക്കുന്നതായി തോന്നാറില്ലേ. പകൽ രാത്രിയാണെന്ന് പറഞ്ഞാൽ, രാത്രി പകലാണ് എന്ന് പറഞ്ഞാൽ കണ്ണുമടച്ച് വിശ്വസിക്കുന്ന ആൾക്കൂട്ടങ്ങളുണ്ട്. ആ പറയുന്നത് അസത്യമായിട്ട് കൂടി അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ അവർക്ക് കഴിയാറില്ല.

ഒരുതരം വിധേയത്വം അവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് കൊണ്ടാകാം. ഇതുപോലെ ധാരാളം മിഥ്യാധാരണകൾ വെച്ചുപുലർത്തുന്ന അനേകർ നമ്മുടെ ഇടയിൽ ഇല്ലേ. സത്യം  മനുഷ്യരെ ബോധവാന്മാരാക്കാൻ പാടുപെടാറുണ്ട്. യാഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ആളുകൾ ഇവിടെ ഉള്ളതുകൊണ്ടാണ് വലിയ കോട്ടങ്ങൾ ഒന്നുമില്ലാതെ ഈ ലോകം മുന്നോട്ട് പോകുന്നത്.

വസ്തുതകളെ അംഗീകരിക്കാത്ത  സമൂഹം രാജ്യത്തിന് വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുമ്പോൾ അവർക്ക് അനുഭവപ്പെടുന്ന ഭാരം വഹിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല.

മിഥ്യാധാരണകളിൽ പെടുകയും ആ ചിന്തകൾ മറ്റുള്ളവരിലേക്ക് അവർ പകർന്നു കൊടുക്കുകയും ചെയ്യും. മേമ്പൊടിയായി കുറച്ച് നുണകളും കൂടെ ചേർക്കുമ്പോൾ അവർക്ക് സന്തോഷം ഉണ്ടാവുന്നു. പക്ഷേ ആ സന്തോഷം താൽക്കാലികമാണ് എന്ന് അവർ തിരിച്ചറിയുന്നുണ്ട് എന്നുള്ളതാണ് ആശ്ചര്യപ്പെടുത്തുന്നത്.

സുഭാഷ് ‌ടി ആർ
 

Tags

Share this story

From Around the Web