"നമ്മൾ ഭയപ്പെടേണ്ട ഒരേയൊരു കാര്യം ഭയം തന്നെയാണ്" ഇന്നത്തെ ചിന്താവിഷയം 
 

 
man

അമേരിക്കയുടെ ചരിത്രത്തിൽ രണ്ട് തവണയിൽ കൂടുതൽ പ്രസിഡണ്ടായിരുന്ന ഫ്രാങ്ക്ലിൻ ഡിലനോ റൂസ് വെൽറ്റിന്റേതാണ് ഈ വാക്കുകൾ. FDR എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

1933 മുതൽ 1945 വരെ, തുടർച്ചയായി നാല് തവണയാണ്  അദ്ദേഹത്തെ ജനങ്ങൾ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. എത്ര ധൈര്യശാലി ആണെന്ന് നടിച്ചാലും മനുഷ്യനുള്ളിൽ ഭയമുണ്ടാവും. ഭയം എന്ന് വികാരം പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്.

പാറ്റയെയും പല്ലിയെയും ഭയപ്പെടുന്നവരുണ്ട്. ചിലർ വെള്ളത്തെ ഭയക്കുമ്പോൾ, മറ്റു ചിലർ അഗ്നിയെ ഭയപ്പെടുന്നു. അഗ്നിയെ  ഭയമില്ലാത്തവർ ആരും തന്നെ ഇല്ല എന്നതാണ് സത്യം.

ജീവിതത്തെക്കുറിച്ച് ഭയം തോന്നുന്നവരും അനേകം ഉണ്ട്. നാളെകളിൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഓർത്ത് ഭയക്കുന്ന ഒട്ടനേകം പേരെ നമുക്ക് കാണാൻ പറ്റും. ഭാവിയെക്കുറിച്ച് ഭയക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

പരീക്ഷയെ ഭയക്കുന്ന കുട്ടികളെ നമുക്ക് അറിയാം. ഭയം നെഗറ്റീവ് ശക്തിയെ വഹിക്കുന്നതാണ് എന്ന് പറയുന്നതിൽ കഴമ്പുണ്ടെന്ന് സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ പറ്റും.

ഭയത്തിൽ നിന്നും മുക്തി നേടാൻ ഈശ്വരവിശ്വാസം കൊണ്ട് കഴിയും എന്ന് പല ആളുകളും അവരുടെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് മനുഷ്യർക്ക് ദൈവവും ഇല്ല, ദൈവഭയവും ഇല്ല എന്ന് അവരുടെ പ്രവർത്തികൾ കൊണ്ട് തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.

ശരിക്കും പറഞ്ഞാൽ നമ്മൾ ഭയപ്പെടേണ്ട കാര്യം ഇതാണ്. ഇത്തരം ഭയങ്ങൾ നമ്മളെ ഭയപ്പെടുത്തുമോ എന്നതിനെ  ഓർത്തുള്ള ഭയത്തെയാണ് നമ്മൾ ഭയപ്പെടേണ്ടത് എന്നല്ലേ ശരി.

സുഭാഷ് ടിആർ

Tags

Share this story

From Around the Web