"ഏറ്റവും പഴയ ചെറിയ വാക്കുകളായ അതെ, അല്ല എന്നിവ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടവയാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
man

മനനം ചെയ്യാൻ കഴിയുന്നതും സംസാരിക്കാൻ കഴിയുന്നതും മനുഷ്യർക്കാണല്ലോ. മനനം ചെയ്യുന്നവൻ  മനുഷ്യൻ. മനുഷ്യരിലെ ചിന്തകളാണല്ലൊ  വാക്കുകളായി  പുറത്തുവരുന്നത്.  വാക്കുകൾ ആയുധങ്ങളേക്കാൾ  മൂർച്ചയുള്ളത് ആണെന്നും നമുക്കറിയാം.

വളരെ മുൻപേ തന്നെ, ഭാഷ രൂപാന്തരപ്പെട്ട സമയം മുതൽ, മനുഷ്യൻ ഉപയോഗിച്ച് വരുന്ന രണ്ടു വാക്കുകളാണല്ലോ  "അതെ"യും  "അല്ല" എന്നും. എല്ലാ ഭാഷകളിലും ഈ വാക്കുകൾ അവസരത്തിനൊത്ത് സംസാരിക്കാറുണ്ട്. പ്രസ്തുത രണ്ടു വാക്കുകളും വളരെ ആലോചിച്ചു ഉപയോഗിക്കേണ്ടതാണ് എന്ന്  തോന്നിയിട്ടുണ്ടോ.

പറഞ്ഞുകഴിഞ്ഞിട്ട് അങ്ങനെ പറയേണ്ടായിരുന്നു ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുള്ള അനവധി സന്ദർഭങ്ങൾ എല്ലാം മനുഷ്യർക്കും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും  പ്രധാനപ്പെട്ട  വിഷയത്തിൽ, അതുമായി ബന്ധപ്പെട്ട  ആളിൽ നിന്നും ആ സംഭവത്തിന്റെ  നിജസ്ഥിതി എന്താണ് എന്നാരായുമ്പോൾ  ഈ രണ്ടു വാക്കുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാറുണ്ട്. ഈ വാക്കുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ അതോടെ ആ വിഷയം അവസാനിക്കും. 

'അതെ' എന്ന് ഉത്തരം പറയേണ്ടി വരുന്ന അവസരത്തിൽ 'അല്ല' എന്ന് പറഞ്ഞാലും 'അല്ല' എന്ന് ഉത്തരം പറയേണ്ട അവസരത്തിൽ 'അല്ല' എന്ന് പറഞ്ഞാലും കുഴപ്പമാകും. മാറ്റി പറയേണ്ടി വന്നാൽ  അയാളിലുള്ള  വിശ്വാസവും നഷ്ടപ്പെടും. ഈ പദങ്ങൾ തെറ്റായി ഉപയോഗിച്ചാൽ അതിന്റെ പരിണിതഫലം നമ്മളൊക്കെ ചിന്തിക്കുന്നതിനേക്കാൾ കൂടുതലാണ്.  

വ്യവഹാര കാര്യങ്ങളിൽ  ഉപയോഗിക്കുകയാണെങ്കിൽ മുൻ ധാരണകൾ മാറിമറിയും.  പലരുടെയും ജീവിതവും ഭാവിയും തകരാറിലാകും. കുടുംബ ബന്ധങ്ങളിലും സാമൂഹ്യ ജീവിതത്തിലും  ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അതുകൊണ്ടാണ് പൈതഗോറസ് പറഞ്ഞത് 'അതെ' അല്ലെങ്കിൽ 'അല്ല' എന്ന പദങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണം എന്ന്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web