"വിജയത്തിന്റെ ഏറ്റവും ശക്തമായ ഘടകം ആത്മവിശ്വാസമാണ്. അത് എനിക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ്, ഞാൻ അത് അർഹിക്കുന്നുവെന്ന വിശ്വാസമാണ്, അത് എനിക്ക് ലഭിക്കുമെന്ന വിശ്വാസമാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
man

മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്ന, വിജയത്തിലേക്ക് എത്തിക്കുന്ന അദ്ദേഹം ഘടകങ്ങൾ ഉണ്ട് എന്ന് അറിയാമല്ലോ.? കഴിവും, കഠിനാധ്വാനവും, സാഹചര്യങ്ങളും  എല്ലാം അനുകൂലമായി വരുമ്പോഴാണ് ജീവിതം പടിപടിയായി ഉയരുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ  നമ്മളിലുള്ള ഉറച്ച  വിശ്വാസവും അതിപ്രധാനമാണ്. ലക്ഷ്യത്തിലെത്താൻ ഓരോരുത്തരെയും  പ്രാപ്തരാക്കുന്നത് ഈ  ആത്മവിശ്വാസവും ആത്മാഭിമാനവും ആണ്. 

"എനിക്ക് ഇത് ചെയ്യാൻ സാധിക്കും" എന്ന ചിന്ത മനസ്സിൽ ഉറപ്പിച്ചാൽ തന്നെ പകുതി വിജയമായി.  വെല്ലുവിളികളെ നേരിടാൻ ധൈര്യം നൽകുന്നത് ഈ വിശ്വാസമാണ്. തോൽവികളെ താൽക്കാലിക തടസ്സങ്ങളായി മാത്രം കണ്ടാൽ മതി.

പലപ്പോഴും കഠിനാധ്വാനം ചെയ്തിട്ടും ചിലർക്ക് വിജയിക്കാൻ കഴിയാതെ പോകുന്നത് തങ്ങൾ അതിന് യോഗ്യരല്ല എന്ന ചിന്ത കൊണ്ടാണ്. വിജയവും സന്തോഷവും താൻ അർഹിക്കുന്നുണ്ടെന്ന ബോധം ഉള്ളിലുണ്ടായാൽ സ്വയം ബഹുമാനിക്കാൻ പഠിപ്പിക്കുകയും, ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

അതുപോലെ പ്രത്യാശയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും. ആ കാര്യം നേടിയെടുക്കും എന്ന് തന്നെ വിശ്വസിച്ചാൽ ആ  ലക്ഷ്യം സാക്ഷാത്കരിച്ചിരിക്കും. ചുരുക്കി പറഞ്ഞാൽ,  നമ്മുടെ ഉള്ളിലെ ചിന്തകളാണ് നമ്മുടെ ഭാവി നിർണയിക്കുന്നത് എന്നോർക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web