"പണത്തിന് ഒരിക്കലും വാങ്ങാൻ കഴിയാത്ത ഏറ്റവും മനോഹരമായ കാര്യങ്ങൾ മനോഹരമായ ഒരു ഹൃദയത്തിന് നിങ്ങൾക്ക് നൽകാൻ കഴിയും"ഇന്നത്തെ ചിന്താവിഷയം

പണം കൊണ്ട് എന്തും വാങ്ങാൻ മനുഷ്യർക്ക് കഴിയുന്ന കാലമാണ് ഇന്ന്. പണം ഉണ്ടെങ്കിൽ ലോകം കീഴ്മേൽ മറിക്കാം എന്നും ചിലർക്കൊക്കെ ധാരണയുള്ളതായി തോന്നാറില്ലേ. എന്നാൽ പണം കൊടുത്താൽ കിട്ടാത്തതും ഈ ലോകത്ത് ഉണ്ട്.
മനുഷ്യന് സന്തോഷമായി ജീവിക്കണമെങ്കിൽ പണത്തോടൊപ്പം മനസ്സമാധാനവും ഉണ്ടാവണം. കയ്യിൽ കുറച്ച് കാശ് ഉണ്ടെന്നു കരുതി മനസ്സമാധാനം കാശുകൊടുത്ത് വാങ്ങാൻ പറ്റുമോ. നമ്മുടെ വിചാര വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ മനസ്സിന് നല്ല പങ്കുണ്ട്.
ചില ആളുകളെ നമുക്ക് മുൻ പരിചയം ഇല്ലെങ്കിൽ പോലും അവരെ കാണുന്ന മാത്രയിൽ തന്നെ നമുക്ക് അവരോട് പ്രത്യേക അടുപ്പം തോന്നാറില്ലേ. ഹൃദ്യമായ അവരുടെ പെരുമാറ്റത്തിൽ എന്തെന്നില്ലാത്ത ഒരു ആനന്ദം നമുക്കുണ്ടാകും.
അങ്ങനെയുള്ള ആളുകളുടെ ജീവിതത്തിലേക്ക് നല്ല നല്ല കാര്യങ്ങൾ കടന്നു വരികയും ചെയ്യും. പണത്തിന് വാങ്ങാൻ കഴിയാത്ത മനോഹരമായ കാര്യങ്ങൾ നല്ലൊരു ഹൃദയത്തിന് ഉടമയാവുകയാണെങ്കിൽ നമ്മളെയും തേടിവരും.
എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക പ്രവർത്തിക്കുക. എല്ലാവരിലും എല്ലാത്തിലും നന്മ കാണുവാൻ ശ്രമിക്കുക. അങ്ങനെ സുന്ദരമായ അനുഭവങ്ങളെ ജീവിതത്തിലേക്ക് വരവേൽക്കാം.
സുഭാഷ് ടിആർ