"നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് ചിന്തകൾ കൊണ്ട് എത്രത്തോളം നിറയ്ക്കുന്നുവോ അത്രത്തോളം മികച്ച കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് ആകർഷിക്കാൻ കഴിയും" ഇന്നത്തെ ചിന്താവിഷയം
മനശക്തി എന്ന് കേട്ടിട്ടുണ്ടല്ലോ. മനോബലം എന്നും പറയാറുണ്ട്. മനോബലമുള്ള ആളുകളുടെ മുന്നിൽ കൊലകൊമ്പൻ പോലും മുട്ടുമടക്കിയ ചരിത്രം ഉണ്ട്. പുരാതന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർ അസാമാന്യ ധൈര്യശാലികൾ ആയിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ.
അതുപോലെ നമ്മൾ ചരിത്രത്തിൽ പഠിച്ചിട്ടുള്ള ധീര വനിതകളും ധൈര്യത്തിന്റെ കാര്യത്തിൽ ഒട്ടും പുറകോട്ട് അല്ലായിരുന്നു. ഇവരുടെയൊക്കെ മനോബലത്തിന്റെ പുറകിൽ പോസിറ്റീവ് ചിന്തകൾ ആയിരുന്നു.
ഒരാളെ കഴിവുള്ളവൻ ആക്കുന്നതും കഴിവില്ലാത്തവൻ ആക്കുന്നതും അവൻ്റെ പ്രവർത്തികളാണ്. ആ പ്രവർത്തികളുടെ പിന്നിൽ അവൻ്റെ ചിന്തകളാണ്. ഒരാളുടെ ധൈര്യം ശക്തി ബലം ആയുസ്സ് ഇതെല്ലാം മനസ്സിലെ ചിന്തകളാണ് നിയന്ത്രിക്കുന്നതും മുന്നോട്ടു നയിക്കുന്നതും.
ഏത് പ്രതിസന്ധിയിലും പതറാതെ നിൽക്കാൻ മനസ്സിനെ ശക്തിപ്പെടുത്തുന്ന പോസിറ്റീവ് ചിന്തകൾ കൊണ്ട് മനസ്സിനെ നിറക്കുക. എത്രമാത്രം നിങ്ങളുടെ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ സാധിക്കുമോ അത്രത്തോളം മികച്ച കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
നിങ്ങൾ സ്വപ്നം കാണുന്ന നിങ്ങളുടെ ആഗ്രഹങ്ങൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് എത്തിച്ചേരുന്നത് ഈ പോസിറ്റീവ് ചിന്തകളുടെ അകമ്പടിയോടെയാണ് എന്നോർക്കുക.
സുഭാഷ് ടിആർ