"മറ്റുള്ളവർക്കോ  സാഹചര്യങ്ങൾക്കോ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ അവസരം കൊടുക്കാതിരിക്കുന്ന നിമിഷം മുതൽ നിങ്ങളുടെ മനസ്സമാധാനം ആരംഭിക്കുന്നു" ഇന്നത്തെ ചിന്താവിഷയം 
 

 
alone

ഒരാളുടെ മനസ്സും ചിന്തകളും വാക്കുകളും എല്ലാം അയാളുടേത് മാത്രമാണല്ലോ. നമ്മുടെ ചിന്തകൾ വാക്കുകൾ പ്രവർത്തികൾ ഇതെല്ലാം മനസ്സിൻ്റെ താളങ്ങളെയും സഞ്ചാരങ്ങളെയും ആശ്രയിച്ചിരിക്കുന്നു . ഒരാൾക്ക്  മറ്റൊരാളോട് ഇഷ്ടം തോന്നാറുള്ളത്പോലെ വെറുപ്പും തോന്നാറുണ്ടല്ലോ.

സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യരുടെ സ്വഭാവത്തിലും വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. സങ്കടം ഉണ്ടാക്കുന്ന വാർത്തകൾ നമ്മളെ കഠിനമായി വേദനിപ്പിക്കുന്നു. പ്രതീക്ഷിച്ച ജോലി കിട്ടാതെ വരുമ്പോൾ, ജോലിയിൽ സ്ഥാനക്കയറ്റം തടയപ്പെടുമ്പോൾ, പരീക്ഷകളിൽ പരാജയപ്പെടുമ്പോൾ, മത്സരങ്ങളിൽ പിന്നിലാവുമ്പോൾ  തുടങ്ങിയ ഒട്ടനവധി  അവസരങ്ങളിലും മനുഷ്യർ സഹിക്കാൻ പറ്റാത്ത മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കാറുണ്ട്.

ലോകത്തെ ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനം ആണ് എന്ന് ധനികർ പോലും പറയുന്നു.  മനസ്സമാധാനം കളയാൻ ഒരാൾ മതി. കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിക്കാൻ, പരിഹസിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പോലും ഇല്ലാതെയാണ് നാളുകൾ പെരുമാറുന്നത്. ഇത്തരം ആളുകളുടെ വാക്കുകൾക്ക് ചെവി  കൊടുക്കാതിരിക്കുന്നതാണ് ബുദ്ധി. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് കരയാനും, നിരാശരരാകാനും തുടങ്ങിയാൽ അവരുടെ അധീനതയിലാകും.

നമ്മൾ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് പുറത്തുനിന്നുള്ളവർ ആയിരിക്കരുത്. ഇത്തരം ആളുകളെ ഒഴിവാക്കുന്നതാണ് നല്ലത്. മനസ്സമാധാനം കളയാനുള്ള എല്ലാ പ്രവർത്തികളും അവരുടെ ഭാഗത്തുനിന്നുണ്ടാകും എന്ന് ഓർക്കുക. പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും സമചിത്തതയോടെ അതിജീവിക്കാൻ ശീലിക്കുക. നിങ്ങളുടെ മനസ്സിൻ്റെ നിയന്ത്രണം ഒരിക്കലും മറ്റുള്ളവർക്ക് ഏൽപ്പിച്ച് കൊടുക്കരുത്.

സുഭാഷ് ടിആർ

Tags

Share this story

From Around the Web