"വാക്കുകൾക്ക് പറയാനാകാത്തത് മനസ്സ് തിരിച്ചറിയും അതുകൊണ്ട് വിശ്വസിക്കേണ്ടത് വാക്കുകളെ അല്ല മനസ്സിൻ്റെ നിശബ്ദ സാക്ഷ്യത്തെയാണ്"  ഇന്നത്തെ ചിന്താവിഷയം 

 

 
think

നമ്മളൊക്കെ പലരുടെയും വാക്കുകളിൽ വിശ്വസിക്കുന്നവരും, വാക്കുകൾക്ക് വില കൽപ്പിക്കുന്നവരും ആണ്. വാക്കുകൾ പാലിക്കുന്നവർ ഉണ്ടെങ്കിലും വളരെ നാമമാത്രമാണ് താനും. എന്നാൽ ഈ വാക്കുകളെ വിശ്വസിച്ച മനുഷ്യരെ സ്ഥിരമായി പറ്റിക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ചില ആളുകൾ നമ്മുടെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറില്ലേ. അവരിൽ നിന്നും പ്രസരിക്കുന്ന പോസിറ്റീവ് ഊർജ്ജം നമുക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നത്  കൊണ്ടാണല്ലോ അത് . 

മനോഹരമായ വാക്കുകൾ കൊണ്ട് ആർക്കും, ആരെയും ആകർഷിക്കാൻ സാധിക്കും. എന്നാൽ ഒരാളുടെ മനസ്സിൽ എന്താണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും,  ശരീരഭാഷയിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. ഒരാളുമായി നമ്മൾ  സംസാരിക്കുമ്പോൾ  മനസ്സിൽ തോന്നുന്ന സന്തോഷമോ അല്ലെങ്കിൽ അസ്വസ്ഥതയോ ആണ് അയാളുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും.

മനസ്സ് ഒരിക്കലും കള്ളം പറയില്ല.
ഒരാളെ കാണുമ്പോൾ കാരണമില്ലാതെ തന്നെ നമുക്ക് അവരോട് അടുപ്പം തോന്നാം, അല്ലെങ്കിൽ അകലം പാലിക്കാൻ തോന്നും. അവരുടെ യഥാർത്ഥ സ്വഭാവം  മനസ്സ് തിരിച്ചറിഞ്ഞ് നൽകുന്ന മുന്നറിയിപ്പ് ആണ് അത്. അതുകൊണ്ട് ആരുടെയും വാക്കുകൾക്ക് വലിയ പ്രാധാന്യം കൊടുക്കാതെ, അവരുടെ മനസ്സിൽ ഉള്ളത് പുറത്ത് കാണിക്കുന്ന ശരീരഭാഷയെ വിശ്വസിക്കുക.

സുഭാഷ് ടിആർ

Tags

Share this story

From Around the Web