"ഏറ്റവും നല്ല മേക്കപ്പ് ഒരു പുഞ്ചിരിയാണ്, ഏറ്റവും നല്ല ആഭരണം എളിമയാണ്, ഏറ്റവും നല്ല വസ്ത്രം ആത്മവിശ്വാസമാണ്,ഏറ്റവും നല്ല മരുന്ന് ഒരു പോസിറ്റീവ് മനസ്സാണ്" ഇന്നത്തെ ചിന്താവിഷയം 

 

 
smile

മുഖം മനസ്സിൻ്റെ കണ്ണാടിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. നമ്മുടെ മുന്നിൽ വരുന്ന ആളുകളുടെ മുഖത്ത് നിന്ന് ഏറെക്കുറെ വായിച്ചെടുക്കാൻ കഴിയും അവരുടെ മനസ്സ്. ശരിയല്ലേ.?

എപ്പോഴും സംഘർഷം നിറഞ്ഞ മനസ്സോടെ നടക്കുന്ന ഒരാളുടെ ചേഷ്ടകൾ, ചലനങ്ങൾ ഇവയൊക്കെ അസ്വഭാവികമായി തോന്നുമല്ലോ. അതേസമയം ഉള്ളിൽ സന്തോഷമായാലും ദുഃഖമായാലും എപ്പോഴും ശാന്തതയോടെ, ഒരു പുഞ്ചിരിയോടെ പെരുമാറുന്ന ആളുകളെയും നമ്മൾ കാണാറുണ്ട്.

നടീനടന്മാർ മുഖത്ത് ചായം തേച്ച് ആണല്ലോ, കഥാപാത്രങ്ങളുടെ വിവിധ വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ പലരും മുഖംമൂടി ധരിച്ച് അഭിനയിക്കുമ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയാതെ വരാറുണ്ട്.

എന്നാൽ എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളുകൾക്ക്, ആത്മവിശ്വാസം കൂടും.   എളിമയുടെ ആഭരണം ധരിച്ച അവരുടെ ഏറ്റവും വിശ്വസനീയമായ മേക്ക് അപ്പ് അവരുടെ ആത്മാർത്ഥമായ പുഞ്ചിരി അല്ലേ. എല്ലായ്പ്പോഴും എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടുക. എളിമയുടെ ആഭരണമണിഞ്ഞ് ആദരവ് നേടുക.

ആത്മവിശ്വാസമാകുന്ന പട്ട വസ്ത്രം ധരിച്ച് ആൾക്കൂട്ടത്തിൽ ശ്രദ്ധേയനാവുക. മനസ്സിനെ സങ്കടത്തിൽ നിന്നും സംഘർഷത്തിൽ നിന്നും മോചിപ്പിക്കുന്ന ഏറ്റവും നല്ല മരുന്നായ പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറയ്ക്കുക

സുഭാഷ് ടിആർ

Tags

Share this story

From Around the Web