"ജീവിതത്തെ സ്നേഹിക്കുന്നതും അത് ധീരമായി ജീവിച്ചു തീർക്കുന്നതുമാണ് വിജയം" ഇന്നത്തെ ചിന്താവിഷയം 

 

 
happy

ഓരോ മനുഷ്യനും ജീവിതത്തിൽ സമാധാനവും സന്തോഷവും കണ്ടെത്താനാകുന്നില്ല എങ്കിൽ ആ ജന്മംകൊണ്ട് എന്താണ് ണ് പ്രയോജനം. ദൈവം നമുക്ക് നൽകിയ ജീവിതത്തെ ചുമ്മാ അങ്ങ് ഇഷ്ടപ്പെട്ടോളൂ. അത് നമ്മുടെ ഇഷ്ടം പോലെ ജീവിച്ചു തീർക്കുക.

എന്നുവച്ച് അന്യർക്ക് നമ്മുടെ ജീവിത ശൈലി കൊണ്ട് യാതൊരു ദോഷവും ഉണ്ടാകാനും പാടില്ല എന്ന് ഉള്ളിൽ നല്ല ഓർമ്മയും ഉണ്ടായിരിക്കണം. നമുക്ക് ലഭിച്ച ഈ ജീവിതത്തെ, അതിന്റെ എല്ലാ പോരായ്മകളോടും കൂടി സ്വീകരിക്കാൻ കഴിയുമ്പോഴാണ് നമ്മൾ ജീവിതത്തെ സ്നേഹിച്ചു തുടങ്ങുന്നത്.

ജീവിതത്തിൽ വിജയിച്ചവർ എല്ലാം അവർക്ക് ഇഷ്ടപ്പെട്ട വഴി വെട്ടി മുന്നോട്ടു പോയവരാണ്. അവരവരുടെ ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിഞ്ഞ്, വെല്ലുവിളികൾ ഏറ്റെടുക്കുകയും പാളിച്ചകളിൽ നിന്ന് കരകയറാനുള്ള പാഠം പഠിക്കുകയും വേണം.

എന്നാൽ ഇതിനെല്ലാം ഉപരി, സന്തോഷം എന്നു പറയുന്നത് നിങ്ങളുടെ ഉള്ളിൽ നിന്ന് ഉണ്ടാവുന്നതാണ്, ഉണ്ടാവേണ്ടതാണ് എന്ന് അറിയാമല്ലോ. ഒരിക്കൽ മാത്രം ഉള്ള മനുഷ്യ ജീവിതം അർത്ഥപൂർണ്ണം ആകണമെങ്കിൽ ജീവിതത്തോട് നമ്മൾ ഉത്തരവാദിത്വം കാണിച്ചേ മതിയാകൂ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web