"നിങ്ങൾ ആയിരിക്കുന്നിടത്തുനിന്ന് തുടങ്ങുക. നിങ്ങളുടെ പക്കലുള്ളത് ഉപയോഗിക്കുക. നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക"  ഇന്നത്തെ ചിന്താവിഷയം 

 

 
happy

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും കാണുമോ.  ഭൂരിഭാഗം ആളുകളും തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് യാത്ര തിരിക്കാൻ മടിക്കുന്നത് അനുയോജ്യമായ സാഹചര്യങ്ങളോ ആവശ്യത്തിന് വിഭവങ്ങളോ ഇല്ല എന്ന കാരണം കൊണ്ടാണ്.

നിങ്ങളുടെ ആഗ്രഹങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് കയ്യിലുള്ള വിഭവങ്ങൾ ഉപയോഗിക്കുക. അത് ബുദ്ധിയാകാം, പണമാകാം, സമയമാകാം എന്തുമാകാം. അത് ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് വിശ്വാസത്തോടെ ചെയ്യുക. 

ഒട്ടുമിക്ക ആളുകളും സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിന് പറ്റിയ സമയം വരുന്നതിനായി കാത്തിരിക്കാറുണ്ട്.  ഉള്ളൂ. ഏതെങ്കിലും ഒരു കാര്യത്തിന്  അനുയോജ്യമായ  സമയം എന്നൊന്നുമില്ല. ഒരാളുടെ സാഹചര്യം എത്ര മോശമായാലും ശരി അവിടെ നിന്നു തന്നെ തുടങ്ങുക.

ഒരാളുടെ കയ്യിൽ എന്തൊക്കെയുണ്ടെന്ന് അയാൾക്കറിയാമല്ലോ. അതുവെച്ച് തുടങ്ങുക. ചെറിയ തുടക്കങ്ങളാണ് വലിയ വിജയത്തിലേക്ക് നയിച്ചിട്ടുള്ളതെന്ന് വായിച്ചിട്ടില്ലേ. ചുരുക്കിപ്പറഞ്ഞാൽ, സാഹചര്യങ്ങളെ പഴിചാരി അവസരങ്ങൾ കളഞ്ഞു കുളിക്കരുത്. തോൽവിയെ മുന്നിൽ കണ്ടുകൊണ്ട് വേണം സധൈര്യം മുന്നോട്ടു പോകാൻ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web