"ചിലപ്പോൾ ശരിയായ പാത ഏറ്റവും ഏകാന്തവും ഭയാനകവുമായിരിക്കും. പക്ഷേ മുന്നോട്ട് പോകൂ, അതിലൂടെ നടന്നതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കേണ്ടിവരില്ല"ഇന്നത്തെ ചിന്താവിഷയം 
 

 
alone

ജീവിതത്തിൽ വിജയിക്കാനും വേണം ഒരു തിരഞ്ഞെടുപ്പ്. ഓരോ മനുഷ്യരും അപാരവും, വ്യത്യസ്തവും ആയ   കഴിവുകൾ ഉള്ളവരാണ് എന്ന് അറിയാമോ.? എന്നാൽ തനിക്കുള്ള കഴിവ് എന്താണ് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടോ, അലംഭാവം കൊണ്ടോ, തെറ്റായ കൂട്ടുകെട്ടുകളിൽ പെടുന്നതുകൊണ്ടോ ഒക്കെ ജീവിതത്തിൽ വിജയിക്കുവാൻ ഉള്ള വഴി ഏതെന്ന് നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് പരാജയപ്പെട്ടു പോവുകയാണ് പതിവ്.

എന്നാൽ ജീവിതത്തിൽ വിജയിച്ചവരെല്ലാം വിജയിച്ചു എന്ന് അവകാശപ്പെടാനും സാധ്യതയില്ല. എവിടെയെങ്കിലും ഒക്കെ ഏതെങ്കിലും വിധത്തിലുള്ള പരാജയങ്ങൾ ഓരോ മനുഷ്യന്റെയും വഴികളിൽ  കാത്തിരിപ്പുണ്ടാവും. എന്നുവച്ച് ആരും തന്നെ മുന്നോട്ട് ജീവിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതായി കേട്ടിട്ടുമില്ല. ഒരുപക്ഷേ, നമ്മൾ സഞ്ചരിക്കേണ്ടതായ  വഴികളിൽ നമ്മൾ ഒറ്റപ്പെട്ടുപോയേക്കാം. ആദ്യ സമയങ്ങളിൽ ഒക്കെ ആ ഏകാന്തത ഒരു വലിയ സുഹൃത്തായി കൂടെ ഉണ്ടാവുമെങ്കിലും പിന്നീട് ഭയം ജനിപ്പിക്കുന്ന നിമിഷങ്ങളായി മാറുകയാണ്.

ഈ അവസരത്തിൽ നമ്മുടെ മനസ്സിൽ സന്ദേഹം ഉയരാൻ സാദ്ധ്യതയുണ്ട്. നമ്മൾ തിരഞ്ഞെടുത്ത വഴി ശരിയായ വഴി തന്നെയാണോ.! ഈ വഴി തന്നെയാണോ തനിക്ക് പോകേണ്ടത്! പകുതിയോളം ദൂരം ആയിട്ടുണ്ടാവും ഇത്രയും സമയം കൊണ്ട്, അതിനാൽ ഇനി അത് ഉപേക്ഷിച്ച് വേറെ വഴിക്ക് പോകണോ, എന്തൊക്കെയുള്ള സംശയം മനസ്സിൽ കടന്നുവരും.

നിങ്ങൾ ശരിയായ പാതയിലാണ്, ശരിയായ വഴിയിലാണ് നടക്കുന്നത് എന്നുള്ളതിന്റെ സൂചനയാണ് ഇത്തരം തോന്നൽ. ഇനി ഒട്ടും സംശയിക്കാതെ മുന്നോട്ട് പോയാൽ മതി. നിങ്ങൾ ആഗ്രഹിച്ച സ്ഥലത്ത് നിങ്ങളെ എത്തിക്കും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ കൈകളിൽ വച്ച് തരും. ആ വഴികളിൽ കൂടി നടന്നതിനെ ഓർത്ത് നിങ്ങൾക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരികയും ഇല്ല.

സുഭാഷ് ടിആർ

Tags

Share this story

From Around the Web