"ചില ആളുകൾ വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും മൗനം കൊണ്ടും വേദനിപ്പിക്കാറുണ്ട്. എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിച്ചിരുന്നവർ നമ്മളെ ഒഴിവാക്കുന്നതാണ് ഏറ്റവും വലിയ വേദന"ഇന്നത്തെ ചിന്താവിഷയം
 

 
avoid

ജീവിതത്തിൽ ഇണക്കവും പിണക്കവും അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ജീവിത ചക്രത്തിന്റെ ഭാഗമാണ് ഇത്തരം ഇണക്കങ്ങളും പിണക്കങ്ങളും. സ്നേഹമുള്ളിടത്താണ് പിണക്കവും പരിഭവവും ഉണ്ടാവുകയുള്ളൂ എന്ന് വളരെ സാമാന്യമായി പറയുന്നത് കേട്ടിട്ടില്ലേ. ഇത്തരം പറച്ചിലുകൾ ചില വ്യക്തികൾ തമ്മിലുള്ള, അല്ലെങ്കിൽ കുടുംബങ്ങൾ തമ്മിലുള്ള അകൽച്ചകളെ നിസ്സാരവൽക്കരിക്കാനും ഇല്ലാതാക്കാനും സഹായിക്കും.

അതിതീഷ്ണങ്ങളായ വാക്കുകളാൽ ഒരാളുടെ മനസ്സിനെ മുറിപ്പെടുത്താൻ പറ്റും. ആ മുറിപ്പാടുകൾ, കാലം എത്ര കഴിഞ്ഞാലും വലിയ ഒരു വടുവായി  അവിടെ അവശേഷിക്കും. ആ വേദനകൾ എല്ലാം മറന്ന് വീണ്ടും ഒരുമിച്ച് ചേരുമ്പോൾ വലിയൊരു സന്തോഷം ഉണ്ടാവും. അതുപോലെ ശാരീരികമായി വേദനിപ്പിയ്ക്കുന്ന പ്രവർത്തികൾ ചിലർ ചെയ്യുന്നു.

മറ്റുള്ളവരെ ശാരീരികമായി പീഢിപ്പിച്ച് രസിക്കുന്നത് ഇവർക്ക് ഒരു ഹരമാണ്.  ശാരീരികമായ വേദനകൾ മാറുമ്പോൾ അവരുടെ പിണക്കവും മാറുന്നത് കാണാം. ചിലയാളുകൾ പിണക്കം കാണിക്കുന്നത് എന്ത് ചോദിച്ചാലും മിണ്ടാതിരുന്നു കൊണ്ടാണ്. ചോദിക്കുന്നവരെ ഇളിഭ്യരാക്കുന്നതിൽ ഇവർക്ക് പ്രത്യേക സന്തോഷമുണ്ട്. കുറച്ചു കഴിയുമ്പോൾ ഇതും മറന്ന് അവരുമായി സൗഹൃദത്തിൽ ആകുന്നതും നമ്മൾ കാണാറുണ്ട്.

ഇത്തരം കാഴ്ചകളും അനുഭവങ്ങളും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്, ഇതല്ലേ ജീവിതം എന്ന് പറയുന്നത്.! ഇത്തരം വിഷമങ്ങൾ ഉണ്ടാക്കുന്നവരോട് മറക്കാനും പൊറുക്കാനും നമുക്ക് എല്ലാവർക്കും കഴിയുന്നത് നമ്മുടെയുള്ളിൽ കുടികൊള്ളുന്ന ദൈവ സ്നേഹത്തിന്റെ വറ്റാത്ത ഉറവ കൊണ്ടാണ്. പക്ഷേ നമ്മളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്,  നമ്മൾ മനസ്സിൽ ആദരവോടെ കുടിയിരുത്തിയ  ചിലരുടെ നമ്മളോടുള്ള അവഗണനയാണ്. അവഗണന, അതൊരാളെ എത്ര മാത്രം വേദനിപ്പിക്കും എന്ന് പറയാൻ പറ്റത്തില്ല. എന്താണ് അവരുടെ നമ്മളോടുള്ള അവഗണനക്ക് കാരണം എന്തെന്നറിയാതെ നമ്മൾ കുഴങ്ങുന്നത് ആണ് ഏറ്റവും വലിയ വേദന.

Tags

Share this story

From Around the Web