"കൂടുതൽ പുഞ്ചിരിക്കൂ, ആശങ്കകൾ കുറയ്ക്കൂ. കൂടുതൽ കരുണ കാണിക്കൂ, മറ്റുള്ളവരെ വിധിക്കുന്നത് നിർത്തൂ. അനുഗ്രഹിക്കപ്പെട്ടവരാണെന്ന് കരുതൂ"  ഇന്നത്തെ ചിന്താവിഷയം 
 

 
smile

ഇന്നത്തെ കാലത്ത് മനുഷ്യരുടെ ജീവിതം വേഗതയേറിയതാണ് എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ. ഈ വേഗതയാണ് മനുഷ്യനിൽ മത്സര സ്വഭാവം ജനിപ്പിക്കുന്നതും  സ്വാർത്ഥൻ ആക്കുന്നതും. 

നാളെയെക്കുറിച്ചുള്ള അനാവശ്യമായ ചിന്തകളാണ് മനുഷ്യരുടെ ഇന്നത്തെ സന്തോഷം ഇല്ലാതാക്കുന്നത്. വരാനിരിക്കുന്ന കാര്യങ്ങൾ തനിയെ വന്നുകൊള്ളും. നമ്മൾ ആയിരിക്കുന്ന ഈ നിമിഷത്തെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക. ചിരിയ്ക്ക്  നമ്മുടെ ഹൃദയത്തിലെ ഭാരം കുറയ്ക്കാനും,  ചുറ്റുമുള്ളവരിലേക്ക് പോസിറ്റീവ് ഊർജ്ജം പ്രസരിപ്പിക്കാനും കഴിയും.

മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ മെനക്കെടാതിരിക്കുക. കാരണം അവരുടെ യഥാർത്ഥ  സാഹചര്യങ്ങൾ ആരും തിരക്കാറില്ല. ആരെയും  ആക്ഷേപിക്കാതിരിക്കുക. മറ്റുള്ളവരിലെ  കുറവുകളെ  മനസ്സിലാക്കി സ്നേഹിച്ചോളൂ, ചേർത്ത് പിടിച്ചോളൂ. നമുക്ക് ലഭിച്ച ജീവിതം ഒരു സമ്മാനമായി കണ്ടു കൂടെ. കാരണം ജീവിതം ഒരു ചെറിയ യാത്രയാണ്. അതിനെ മനോഹരമാക്കാൻ നമുക്ക് മാത്രമേ കഴിയൂ.

സുഭാഷ് ടിആർ

Tags

Share this story

From Around the Web