മാന്യമായ പെരുമാറ്റം അറിവിനേക്കാൾ വലുതാണ്, കാരണം ജീവിതത്തിൽ അറിവ് പരാജയപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്, പക്ഷേ മാന്യമായ പെരുമാറ്റത്തിന് ഇപ്പോഴും അത് കൈകാര്യം ചെയ്യാൻ കഴിയും" ഇന്നത്തെ ചിന്താവിഷയം 

 

 
angry

മനുഷ്യരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ് എന്നറിയാമല്ലോ. സ്വഭാവ രൂപീകരണത്തിന് വിദ്യാഭ്യാസം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്ന എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഒരേ കുടുംബത്തിൽ ജനിച്ച മക്കളാണെങ്കിലും വിദ്യാഭ്യാസം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിൽ സ്വഭാവത്തിലുള്ള  അന്തരം പ്രകടമാണ്.

എന്നാൽ കേവലം അനേകം ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടിയവരെയും അപ്രസക്തമാക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. അറിവ് കൂടുതൽ ഉണ്ടെന്ന് കരുതി ജീവിതത്തിൽ വിജയിക്കണമെന്നില്ല. നേടിയ അറിവിന് അനുസരിച്ച് ജോലി ഉണ്ടെങ്കിലും പലയിടങ്ങളിലും പരാജയപ്പെടുന്നവരും ഉണ്ട്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത പ്രവർത്തികളും സംസാരവും ആയിരിക്കും ഇത്തരക്കാരിൽ നിന്നും വരുന്നത്.  ഇവരുടെ കൈവശം അധികാരം ഉണ്ടെങ്കിൽ പറയുകയും വേണ്ട.

അധികാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അഹങ്കാരം തലയ്ക്കു പിടിച്ച ഇവർ മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനോ അവരോട് മാന്യമായി പെരുമാറാനോ തയ്യാറാവുകയില്ല. ജീവിതത്തിൽ നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഇവരുടെ അറിവ് പര്യാപ്തവുമല്ല. എന്നാൽ സാമാന്യ വിദ്യാഭ്യാസം പോലും ലഭിക്കാത്ത പല ആളുകളും, ജീവിതത്തിൽ  അഴിക്കാൻ പറ്റാത്ത പല കുരുക്കുകളും, അറിവുണ്ടെന്ന് കരുതുന്ന ആളുകൾ ചെയ്യുന്നതിനേക്കാളും നിഷ്പ്രയാസം അഴിച്ചു തരും.

കാരണം ഇവരുടെ പെരുമാറ്റത്തിലെ മാന്യത കൊണ്ടാണ് അവർക്ക് അത് ചെയ്യാൻ സാധിക്കുന്നത്. കുലീനമാണ് അവരുടെ ചിന്തകൾ. കുലീനമായ വാക്കുകളും പ്രവർത്തികളുമാണ് അവരുടേത്. സൗമ്യവും ആരെയും ആകർഷിക്കുന്ന തരത്തിലുമുള്ള നിഷ്കളങ്കമായ പെരുമാറ്റവും മൂലം 
ഇവരെ  ജനങ്ങൾ  അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല എന്നല്ല ഉദ്ദേശിക്കുന്നത്. വിവരത്തോടൊപ്പം വകതിരിവും അനിവാര്യമാണ്. 

" നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവും ആയിരിക്കട്ടെ"(കൊളൊ: 4;6)

 സുഭാഷ് ടിആർ

Tags

Share this story

From Around the Web